Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : calicut university news

എം.എഡ്. അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ എം.എഡ്. പ്രവേശനത്തിന്റെ ട്രെയിനിംഗ് കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാലാ പഠനവിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സപ്തംബര്‍ 3-ന് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താവുകയും ചെയ്യും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് സപ്തംബര്‍ 6-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

sameeksha-malabarinews

വള്ളിക്കുന്ന് ഫെസ്റ്റില്‍ സര്‍വകലാശാലാ ചരിത്രവിഭാഗവും

വള്ളിക്കുന്ന് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് പ്രദര്‍ശനമേളയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗത്തിന്റെ സ്റ്റാളും. പറമ്പത്ത് കാവില്‍ നിന്നു കണ്ടെടുത്തതും 18, 19 നൂറ്റാണ്ടുകളിലെതെന്ന് കരുതുന്നതുമായ കളിമണ്‍ രൂപങ്ങള്‍, ഐക്യകേരളം, നവോത്ഥാനം, സര്‍വകലാശാലാ ചരിത്രം എന്നിവ സംബന്ധിച്ച രേഖകള്‍, പത്രറിപ്പോര്‍ട്ടുകള്‍ ശിലാലിഖിതങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനുള്ളത്. മേളയിലെത്തുന്നവര്‍ക്ക് സര്‍വകലാശാലാ ചരിത്രവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ തന്നെ ഇവ വിശദീകരിച്ചു നല്‍കുന്നു. വിജ്ഞാനവും വിനോദവും ലക്ഷ്യമിട്ട് മറ്റു സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജാണ് മേള ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഏഴിന് സമാപിക്കും.

 

കാമ്പസ് റേഡിയോ ഓണാഘോഷം

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. ഓണാഘോഷം നടത്തി. മാവേലിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ പഠനവകുപ്പുകള്‍ കയറിയിറങ്ങി വിദ്യാര്‍ഥികളെ കാണാന്‍ കാമ്പസ് റേഡിയോ ടീമിനൊപ്പം മാവേലിയുമുണ്ടായിരുന്നു.

ബിരുദ പ്രവേശനം – സപ്ലിമെന്ററി അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ മൂന്നാം അലോട്ട്‌മെന്റ് ബിരുദ പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടാകും. സ്വാശ്രയ കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നും കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. സപ്തംബര്‍ 3 മുതല്‍ 6-ന് 5 മണി വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!