മിണ്ടാപ്രാണികളോട് കൊടുംക്രൂരത കാട്ടി ഹൈവേ വികസനം

വീഡിയോ കാണാം

തിരൂരങ്ങാടി : ഹൈവേ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കൊടുംക്രൂരത . ദേശീയ പാതയില്‍ വി കെ പടി അങ്ങാടിയിലാണ് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത നടന്നത്. ദേശീയ പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇവിടത്തെ മരണങ്ങള്‍ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്.

പക്ഷി കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും അടക്കം നൂറിലേറെ പക്ഷികള്‍ക്കാണ് ജീവന്‍ നഷ്ടപെട്ടിട്ടുള്ളത്. ഇവിടെ നിരവധി മരങ്ങളില്‍ കൂട് വെച്ച് പക്ഷികള്‍ താമസിക്കുന്നുണ്ട്. പക്ഷി കൂടുകള്‍ മാറ്റാതെ മരങ്ങള്‍ വെട്ടി മുറിച്ചതോടെ പക്ഷികള്‍ കൂടുകള്‍ക്കൊപ്പം താഴെ വീഴുകയായിരുന്നു.

60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്.

Share news
error: Content is protected !!
Scroll to Top