കാലിക്കറ്റ്‌ വിസി കുഴഞ്ഞുവീണു

calicutതേഞ്ഞിപ്പലം: കാലിക്കറ്റ്‌ വി സി ഡോ. എം. അബ്ദു സലാം കുഴഞ്ഞുവീണു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ നിയമന അഴിമതിക്കഥ പുറത്തു വന്നതിനെ തുടര്‍ന്ന്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിസിയെ ഔദ്യോഗിക മുറിയില്‍ ഉപരോധിച്ചു. ഉപരോധ സമരത്തെ തുടര്‍ന്ന്‌ വൈസ്‌ചാന്‍സിലര്‍ അബ്ദു സലാം കുഴഞ്ഞുവീണു. കുഴഞ്ഞുവീണ വിസിയെ ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

ഇന്നു രാവിലെ ഒരു വാര്‍ത്താ ചാനല്‍ അസിസ്റ്റ്‌ന്റ്‌ ഗ്രേഡ്‌ നിയമനവുമായി ബന്ധപ്പെട്ട്‌ വിഎസിയുടെ അടുത്തയാളും യൂത്ത്‌ ലീഗ്‌ നേതാവും തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റുമായ ഫിറോസ്‌ കള്ളിയില്‍ കോഴ ആവശ്യപ്പെടുന്ന രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതെ തുടര്‍ന്നാണ്‌ ഡിവൈഎഫ്‌ഐ അസിസ്റ്റ്‌ന്റ്‌ ഗ്രേഡ്‌ നിയമന ഇന്റര്‍വ്യു നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ മാര്‍ച്ചും ഉപരോധവും നടത്തിയത്‌.

മുപ്പതോളം പേരാണ്‌ ഉപരോധത്തില്‍ പങ്കെടുത്തത്‌. തുടര്‍ന്ന്‌ വിസിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്റര്‍വ്യു മാറ്റിവെക്കാമെന്ന്‌ ഉറപ്പുനല്‍കി. ഇതെ തുടര്‍ന്ന്‌ സമരം അവസാനിപ്പിച്ചയുടനെയായിരുന്നു വിസി കുഴഞ്ഞു വീണത്‌.

 

കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നിയമനം; മുസ്ലിംലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top