Section

malabari-logo-mobile

കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നിയമനം; മുസ്ലിംലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

HIGHLIGHTS : തേഞ്ഞിപ്പലം: കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നിയമനത്തിന്‌ മുസ്ലിംലീഗ്‌ നേതാവ്‌ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റും മ...

Untitled-1 copyതേഞ്ഞിപ്പലം: കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി നിയമനത്തിന്‌ മുസ്ലിംലീഗ്‌ നേതാവ്‌ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. തേഞ്ഞിപ്പലം പഞ്ചായത്ത്‌ പ്രസിഡന്റും മുസ്ലിം ലീഗ്‌ നേതാവുമായ ഫിറോസ്‌ കള്ളിയിലാണ്‌ യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ നിയമനത്തിന്‌ പണം ആവശ്യപ്പെടുന്നത്‌. 15 ലക്ഷം രൂപയാണ്‌ ഇയാള്‍ ആവശ്യപ്പെടുന്നത്‌. കൈരളി പീപ്പിള്‍ ടിവിയാണ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌.

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌ നിയമനത്തിന്‌ ലിസ്റ്റ്‌ നിലവിലുണ്ട്‌. ഇതിലേക്കുള്ള ഇന്റര്‍വ്യൂവിന്‌ എത്തുന്നവരെയാണ്‌ ഇടനിലക്കാര്‍ സമീപിക്കുന്നത്‌. ഇടനിലക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷമാണ്‌ ഫിറോസ്‌ കള്ളിയിലിന്റെ അടുത്തെത്തുന്നത്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ ഗസ്‌റ്റ്‌ ഹൗസില്‍ വെച്ചാണ്‌ പണം ആവശ്യപ്പെടുന്നത്‌. കലിക്കറ്റ്‌ സര്‍വകലാശാല വിസി അബ്ദുള്‍ സലാമിന്റെ അടുത്തയാളും വി വിത്ത്‌ വിസി എന്ന സംഘടനയുടെ പ്രസിഡന്റുകൂടിയാണ്‌.

sameeksha-malabarinews

calicut university copyനേരത്തെ എസ്‌എഫ്‌ഐ നടത്തിയ സമരത്തെ നേരിടാന്‍ നിരവധി തവണ ഫിറോസ്‌ കള്ളിയിലിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തിയിരുന്നു. ഇത്‌ പലതവണ സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും എത്തിയിരുന്നു.

ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ വിസി അബ്ദുള്‍ സലാം രാജിവെക്കണമെന്ന്‌ എംഎസ്‌എഫ്‌ ആവശ്യപ്പെട്ടു.calicut university 1 copy

ഇന്നു നടക്കുന്ന ഇന്റര്‍വ്യൂ തടഞ്ഞു. നിയമനത്തിന്‌ കോഴവാങ്ങുന്ന വാര്‍ത്ത പുറത്തുവന്നതോടെ എസ്‌എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച്‌ നടത്തുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!