HIGHLIGHTS : Calicut University Union to SFI; T. Sneha Chairperson, T. A Muhammad Ashraf jana.Secretary
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സ്റ്റി യൂണിയന്‍ ഇത്തവണയും എസ് എഫ് ഐയ്ക്ക് തന്നെ. കോവിഡ് ആയതിനാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ വെന്നികൊടി പാറിപ്പിക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് വോട്ടെണ്ണലുമായിരുന്നു.
വോട്ടെണ്ണലിനിടെ പല തവണ തര്‍ക്കങ്ങള്‍ ഉണ്ടായതോടെ ഫലപ്രഖ്യാപനം അര്‍ധരാത്രിയോടെയാണ് പുറത്തുവന്നത്. ചെയര്‍പേഴ്‌സണായി സര്‍വകലാശാല ക്യാമ്പസിലെ ഒന്നാം വര്‍ഷ വുമണ്‍സ്റ്റഡീസ് വിദ്യാര്‍ത്ഥിനി ടി. സ്‌നേഹയെ തെരഞ്ഞെടുത്തു. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമാണ് സ്‌നേഹ. വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍ എസ് എസ് കോളേജിലെ ടി.എ മുഹമ്മദ് അഷറഫാണ് ജന.സെക്രട്ടറി.

വൈസ് ചെയര്‍മാനായി എസ് ആര്‍ അശ്വിന്‍ (മേഴ്സി കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കോഴിക്കോട്), വൈസ് ചെയര്‍മാന്‍ (ലേഡി) ശ്രുതി വി എം (പഴശ്ശിരാജ കോളേജ്, പുല്‍പ്പള്ളി) എന്നിവര്‍ വിജയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
