Section

malabari-logo-mobile

സാംസ്കരിക ബഹുസ്വരതയില്‍ ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ തുടങ്ങി

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍റ് താരതമ്യ സാഹിത്യ പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വൈവിധ്യങ്ങളും ജിവിത ആശയങ്ങളും എന്ന വിഷയത്തില്‍ സ...

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍റ് താരതമ്യ സാഹിത്യ പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വൈവിധ്യങ്ങളും ജിവിത ആശയങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.

കേരള കേന്ദ്ര സര്‍വകലാശാലയിലെ മുന്‍ ഇംഗ്ലീഷ് വകുപ്പ് തലവന്‍ പ്രൊഫ.ദാസന്‍ മണ്ണാരക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശ്രീലങ്കയിലെ ജയവര്‍ധനപുര സര്‍വകലാശാലയിലെ ഡോ.നീലാന്തി രാജപക്ഷെയും സിനിമാ നടനും സംവിധായകനുമായ മധുപാലും മുഖ്യാതിഥികളായിരുന്നു. പ്രൊഫ.കെ.ഗീതാകുമാരി, ഡോ.വി.കെ.സുബ്രഹ്മണ്യന്‍, ഡോ.ജില്‍മി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

സെമിനാറില്‍ ഡോ.രേഖാ രാജ്, ശീതള്‍ ശ്യാം, ഡോ.എ.കെ.അബ്ദുല്‍ ഹക്കീം, ഡോ.സെബാസ്റ്റ്യന്‍  ജോസഫ്, മധുപാല്‍, സജിത മഠത്തില്‍ തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. സെമിനാര്‍ ഏഴിന് സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!