പരപ്പനങ്ങാടി കൃഷി ഭവന്‍ ഓഫീസില്‍ മോഷണശ്രമം

പരപ്പനങ്ങാടി: ചിറമംഗലം റെ.ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷിഭവനില്‍ മോഷണശ്രമം .രാവിലെ ഓഫീസ് തുറക്കാനെത്തിയ കൃഷിഭവന്‍ ജീവനക്കാരാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തതായികണ്ടത് . ഇതെതുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ് പോലീസ് ഓഫീസ് പരിശോധിച്ചപ്പോഴാണ് ഫയലുകളും മറ്റും സൂക്ഷിക്കുന്ന സേഫും തകര്‍ത്തതായി കണ്ടെത്തിയത്. ഓഫീസ് മേശവലിപ്പും തകര്‍ത്ത് സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു.

അതെസമയം പണം ഓഫീസില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കൃഷിഭവന്‍ അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസം ഓഫീസ് അവധി ആയതിനാല്‍ ഇന്നാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top