കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ മൂക് ‘ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാല

HIGHLIGHTS : Calicut University News; Workshop for teachers to promote 'mook'

cite

‘ മൂക് ‘ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാല

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (മൂക്) പരിചയപ്പെടുത്തുന്നതിനും പരമാവധി വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നതിനും ലക്ഷ്യമിട്ട് അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി പഠന ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്ന ഇ.എം.എം.ആര്‍.സി. സര്‍വകലാശാലാ ആഭ്യന്തരഗുണനിലവാരം ഉറപ്പാക്കല്‍ സമിതി (ഐ.ക്യു.എ.സി.), കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, സി.ഡി.സി. ഡയറക്ടര്‍ ഡോ. എന്‍.എന്‍. ബിനിത, എം. ബാനിഷ് എന്നിവര്‍ സംസാരിച്ചു. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സ്വയം പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. മികച്ച അധ്യാപകര്‍ നല്‍കുന്ന ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാനാകും. ‘ മൂക് ‘ രജിസ്‌ട്രേഷന്‍, കോഴ്‌സുകള്‍ തിരഞ്ഞെടുക്കല്‍, ഇതുകൊണ്ടുള്ള പ്രയോജനം എന്നിവയെല്ലാം പരമാവധി വിദ്യാര്‍ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

ഗ്രേഡ് കാർഡ് വിതരണം

ബി.ടെക്. – (2014 സ്‌കീം – 2016 മുതൽ 2018 വരെ പ്രവേശനം) നാല്, അഞ്ച് സെമസ്റ്റർ ഏപ്രിൽ 2024, അഞ്ചാം സെമസ്റ്റർ നവംബർ 2023, (2019 സ്‌കീം – 2019 മുതൽ 2022 വരെ പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2024 പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷാകേന്ദ്രമായ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലേക്ക് ( ഐ.ഇ.ടി. ) അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായി കൈപ്പറ്റേണ്ടതാണ്.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( 2018 മുതൽ 2020 വരെ പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10. അപേക്ഷയുടെ പകർപ്പ്, ഫീസടച്ച രസീത്, മാർക്ക് ലിസ്റ്റുകളുടെ കോപ്പി മുതലായവ ജൂലൈ 30 നുള്ളിൽ പരീക്ഷാഭവനിൽ ലഭ്യമാക്കേണ്ടതാണ്. (വിലാസം : ദി കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, സ്പെഷ്യൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേസിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ : 673 635).

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം) എം.എ. സംസ്‌കൃതം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും.

സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS – PG – 2021 പ്രവേശനം മുതൽ) വിവിധ എം.എസ് സി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ( CBCSS & CUCBCSS ) വിവിധ ബി.വോക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!