HIGHLIGHTS : Disaster management activities: ERT members trained

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ രൂപീകരിച്ച എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ചുമതലകളും ദുരന്തസമയങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഉള്‍പ്പെടെ പ്രായോഗിക പരിശീലനമാണ് നല്‍കിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍, ചേളന്നൂര്‍, കോഴിക്കോട് ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ ഇ ആര്‍ ടി അംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. മറ്റ് ബ്ലോക്ക് പരിധികളിലുള്ളവര്‍ക്ക് ഘട്ടംഘട്ടമായി പരിശീലനം നല്‍കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. എഡിഎം പി സുരേഷ് അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എ ജയശ്രീ, ജൂനിയര്‍ സൂപ്രണ്ട് എസ് പ്രമീള എന്നിവര്‍ പങ്കെടുത്തു.
ദേശീയ ദുരന്ത നിവാരണ സേനാംഗം ഹരീഷ് കുമാര്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോഓഡിനേറ്റര്‍ സി. തസ്‌ലീം ഫാസില്‍ എന്നിവര്‍ ക്ലാസെടുത്തു. കേന്ദ്ര ദുരന്തനിവാരണ സേന ടീം കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ മൈസ്‌നം സൂരജ്, സബ് ഇന്‍സ്പെക്ടര്‍ നവീന്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 17 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് പരിശീലനം ഒരുക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു