കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഉര്‍ദു ദേശീയ സെമിനാറും ഗസല്‍ അവതരണവും

HIGHLIGHTS : Calicut University News; Urdu National Seminar and Ghazal Presentation

ഉര്‍ദു ദേശീയ സെമിനാറും ഗസല്‍ അവതരണവും

കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദു പഠനവകുപ്പും ന്യൂഡല്‍ഹിയിലെ ഗാലിബ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് അഞ്ച്, ആറ് തീയതികൡ ‘ ആധുനിക വീക്ഷണത്തില്‍ ഗാലിബിനെ അന്വേഷിക്കല്‍ ‘  എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടത്തും. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മദ്രാസ് സര്‍വകലാശാലയിലെ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവി പ്രൊഫ. സയ്യിദ് സജ്ജാദ് ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തും. കാലടി സംസ്‌കൃത സര്‍വകലാശാലാ ഉര്‍ദുപഠനവകുപ്പ് മുന്‍ മേധാവി ഡോ. സഫിയാബിയെ ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് സിറാജ് അമലും സരിഗ ഗിരീഷും നയിക്കുന്ന ഗസല്‍ അരങ്ങേറും. ആറിന് രാവിലെ 10 മുതല്‍ പ്രബന്ധാവതരണം നടക്കും. വൈകീട്ട് നാലിന് കവി സമ്മേളനമുണ്ടാകും.

എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ഥികളുടെ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താനുള്ള ലിങ്ക് നവംബര്‍ നാല് മുതല്‍ 15 വരെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ ലഭ്യമാകും.

sameeksha-malabarinews

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്. (2015, 2016 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ മൂന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം നവംബര്‍ അഞ്ചിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷകള്‍, മൂന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷകള്‍, മൂന്നാം സെമസ്റ്റര്‍ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ എന്നിവ ഡിസംബര്‍ രണ്ടിന് തുടങ്ങും.

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി. (സി.ഡി.ഒ.ഇ.-സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് തുടങ്ങും.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങള്‍ എന്നിവയുടെ ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ ആറിലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!