നോളേജ് ഇക്കോണമി മിഷനില്‍ സന്നദ്ധ പ്രവര്‍ത്തകരാകാം

HIGHLIGHTS : Become a volunteer in the Knowledge Economy Mission

നോളേജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ള്യുഎംഎസ്) വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതയ്ക്കനുസൃതമായ തൊഴിലില്‍ എത്തിക്കാനുള്ള പിന്തുണ നല്‍കാന്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരെയും (ആര്‍പി), പ്രൊഫഷണല്‍ കമ്മ്യൂണിറ്റി മെന്റര്‍മാരെയും ആവശ്യമുണ്ട്. ബിരുദധാരികളായ സാമൂഹ്യസേവന പരിചയമുള്ള സന്നദ്ധപ്രവര്‍ത്തകരെയും കമ്മ്യൂണിറ്റി മെന്റ്റര്‍മാരായി പ്രൊഫഷണല്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉയര്‍ന്ന മാനേജ്മെന്റ് – സാങ്കേതിക – പ്രൊഫഷണല്‍ തലത്തില്‍ പരിചയമോ ഉള്ളവര്‍ക്കുമാണ് അവസരം. ജില്ലാതലത്തില്‍ ടീമുകളായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. https://sevanam.knowledgemission.kerala.gov.in/regi-ster വഴി അപേക്ഷ നല്‍കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!