
ബിരുദ പ്രവേശനം 2025 ലേറ്റ് രജിസ്‌ട്രേഷൻ 22, 23 തീയതികളിൽ ലഭ്യമാകും
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ 22, 23 തീയതികളിൽ ലഭ്യമാകും (https://admission.uoc.ac.in/)
“ഗവേഷണത്തിനായുള്ള എ.ഐ. ടൂളുകള്‍”: ശില്പശാല
ഗവേഷണ രംഗത്ത് നിർമിതബുദ്ധിയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കാലിക്കറ്റ് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെൻ്റും (കെ.ഐ.എൽ.ഇ.) ചേർന്ന് “ഗവേഷണത്തിനായുള്ള എ.ഐ. ടൂളുകള്‍’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് പങ്കെടുക്കും. നിർമിതബുദ്ധി ഉപയോഗിച്ച് ഗവേഷണ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരമാകും. കേരള സർവകലാശാല അസിസ്റ്റൻ്റ് ലൈബ്രേറിയൻ ഡോ. ഐ. ഷിഹാബ് ശില്പശാലയ്ക്ക് നേതൃത്വം നൽകും.
പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 24-ന് നടക്കും. പരിസ്ഥിതി ശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ ബിരുദാനന്തര ബിരുദവും മറ്റ് അധ്യാപക യോഗ്യതയുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447956226.
ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 25-ന് രാവിലെ 11 മണിക്ക് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം. ഫോൺ : 8129544736, 04942407325.
സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ്: ഒക്ടോബർ 31 വരെ അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു ( മുൻ എസ്.ഡി.ഇ. ) കീഴിൽ 2023 വർഷം പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം ( സി.യു.എസ്.എസ്.പി. ) സർട്ടിഫിക്കറ്റ് / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. ഫോൺ : 0494 2407356.
എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി – രണ്ടാം സെമസ്റ്റർ (2016 പ്രവേശനം) സെപ്റ്റംബർ 2023, (2017 പ്രവേശനം) സെപ്റ്റംബർ 2024, നാലാം സെമസ്റ്റർ (2017 പ്രവേശZനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 14-നും ആറാം സെമസ്റ്റർ (2017 പ്രവേശനം) സെപ്റ്റംബർ 2024 പരീക്ഷ ഒക്ടോബർ 15-നും തുട ങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സ മയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – SDE – 2019 പ്രവേശനം ) എം.എ. സംസ്‌കൃതം ജനറൽ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ (CBCSS – 2020, 2021, 2022 പ്രവേശ നം) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം. എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ സ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം. എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷക ൾക്ക് പിഴ കൂടാതെ ഒക്ടോബർ മൂന്ന് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അ പേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 22 മുതൽ ലഭ്യമാകും.
പരീക്ഷ
ഏഴാം സെമസ്റ്റർ ( 2009 സ്‌കീം – 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 22 (ME / PTME 09 701 – Machine Design-II), 24 (ME / PTME 09 703 – Metrology and Instrumentation) തീയതികളിൽ നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.), കോഹിനൂർ.
അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. – ഒൻപതാം സെമസ്റ്റർ (2020, 2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 15-നും മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) നവംബർ 2025, (2020 പ്രവേശനം) നവംബർ 2024 പരീക്ഷകൾ ഒക്ടോബർ 17-നും തുടങ്ങും. വിശദമായ സമയക്രമം വെ ബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CCSS – 2021, 2022 പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തില്‍ ആരംഭിക്കുന്ന നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലേക്ക് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ uoc.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9447539069.
ലിങ്കില്‍ ക്ലിക്ക് ചെയ്യു




