കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ടോപ്പേഴ്‌സ് അവാർഡ് – 2024 15 – വരെ രജിസ്റ്റർ ചെയ്യാം

ടോപ്പേഴ്‌സ് അവാർഡ് – 2024 15 – വരെ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിവിധ യു.ജി. / പി.ജി. / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരമായ ടോപ്പേഴ്‌സ് അവാർഡ് 2024-ന് ഇ-മെയിലായി (toppersaward@gmail.com) രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം നവംബർ 15 വരെ നീട്ടി, അപേക്ഷയുടെ ഹാർഡ് കോപ്പി 18 വരെ പരീക്ഷാഭവനിൽ സ്വീകരിക്കും. 30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407239, 2407200, 2407269.

സി.ഡി.എം.ആർ.പിയിൽ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ( സി.ഡി.എം.ആർ.പി. ) സംഘടിപ്പിക്കുന്ന പ്രീവൊക്കേഷണൽ സ്‌കിൽ ട്രെയിനിങ്ങിന്റെ പുതിയ ബാച്ച് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നവംബർ 12-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും. ‘ ഉയരെ ’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് നടക്കുക.

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് പി.ജി. എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം നവംബർ 14 – ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി, മലപ്പുറം. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 18-ന് തുടങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top