ഉള്ളി വില നൂറിലേക്ക്

HIGHLIGHTS : Onion price to 100

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. മൊത്തവ്യാപാര വിപണയില്‍ കിലോയ്ക്ക് 40 മുതല്‍ 60 വരെ വിലയുണ്ടായിരുന്ന ഉള്ളിവില 80ല്‍ എത്തി നില്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഉള്ളിവിലയിലുണ്ടായ ഈ ഇരട്ടി വര്‍ധന. തിരുവനന്തപുരത്ത് മൊത്ത വിപണയില്‍ കിലോയ്ക്ക് 65 രൂപവരെയും ചില്ലറ വിപണയില്‍ 90 രൂപ വരെയും നിരക്കിലാണ് സവാള വില്‍പ്പന. നാല് ദിവസത്തിനുള്ളില്‍ ഉള്ളി വില 21 ശതമാനം വരെ ഉയര്‍ന്ന് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന് നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.

ദീപാവലിയോട് അനുബന്ധിച്ച് ഒരാഴ്ച മാര്‍ക്കറ്റ് അവധിയായതും കനത്തമഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളംകയറിയതുമാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായത്. ദീപാവലിയോട് അനുബന്ധിച്ച് ഒരാഴ്ച മാര്‍ക്കറ്റ് അവധിയായതും കനത്തമഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളംകയറിയതുമാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായത്. രാജ്യത്തെ ഉള്ളി ഉത്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ കുറവാണുണ്ടായത്. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ക്വിന്റലിന് 5400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് ലേലം നടക്കുന്നത്.

sameeksha-malabarinews

കയറ്റുമതി കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി. കയറ്റുമതി വര്‍ധിച്ചതോടെ ആഭ്യന്തര വിതരണത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഭാഗങ്ങളില്‍ വിളവെടുപ്പ് പൂര്‍ത്തിയായാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. നവംബര്‍ അവസാനത്തോടെ ഉള്ളിവില കിലോയ്ക്ക് 30ലേക്ക് എത്തുമെന്നാണ് സൂചന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു  

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!