കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ജപ്പാനിലെ ശാസ്ത്ര പരിപാടിയിലേക്ക് കാലിക്കറ്റില്‍ നിന്ന് മൂന്നു പേര്‍

HIGHLIGHTS : Calicut University News; Three people from Calicut to the science program in Japan

ജപ്പാനിലെ ശാസ്ത്ര പരിപാടിയിലേക്ക് കാലിക്കറ്റില്‍ നിന്ന് മൂന്നു പേര്‍

ജപ്പാന്‍ സയന്‍സ് ആന്റ് ടെക്‌നോളജി ( ജെ.എസ്.ടി. ) ഹൊകെയ്ഡോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ സകുറ ‘ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മൂന്ന് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിസിക്‌സ് വിഭാഗത്തില്‍ അധ്യാപകനായ ഡോ. കെ.പി. സുഹൈല്‍, ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് വിദ്യാര്‍ഥിനി അനീന ഹക്കിം, നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പിലെ എം.എസ് സി. കെമിസ്ട്രി വിദ്യാര്‍ഥിനി ആര്‍ദ്ര സുനില്‍, എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച നേരിട്ടറിയുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ഹൊക്കെയ്ഡോ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്‌കാരിക ആശയ വിനിമയം എന്നിവയെല്ലാ ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമാണ്. അഫിലിയേറ്റഡ് കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിഹാല നസ്റിന്‍ ( എം.ഇ.എസ്. കല്ലടി കോളേജ് ), ഷാദിയ അമ്പലത്ത് ( മൗലാന കോളേജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ ), കെ. ഫിദ ( ഫാറൂഖ് കോളേജ് ), കെ. അഫ്ര ( പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി ), ലഹന്‍ മണക്കടവന്‍ (എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി) എന്നിങ്ങനെ അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ട്.

sameeksha-malabarinews

സർവകലാശാലാ ഹെൽത് സെന്ററിൽ ഫിസിഷ്യൻ നിയമനം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള ഫിസിഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ സെപ്റ്റംബർ 18-ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷി സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പേരാമംഗലം സി.സി.എസ്.ഐ.ടി.: മലയാളം ഗസ്റ്റ് അധ്യപക നിയമനം

തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ മലയാളം ഗസ്റ്റ് അധ്യപക ഒഴിവുണ്ട്. യോഗ്യരായവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് മുതലായവ സഹിതം ccsitmcathiroor@gmail.com എന്ന മെയിലിൽ സെപ്റ്റംബർ ഏഴിന് മുൻപായി അപേക്ഷിക്കണം.

എം.ബി.എ. പ്രവേശനം

2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം വെബ്‍സൈറ്റില്‍ ലഭ്യമാണ്. ലേറ്റ് ഫീസോടുകൂടി സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് കോളേജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ അതത് എസ്.എം.എസ്സുകളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. സെന്ററുകളുടെ പേര്, ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ.

1) എസ്.എം.എസ്. പേരാമംഗലം തൃശ്ശൂർ – സെപ്റ്റംബർ ഏഴ് – 7012812984, 8848370850. 2) എസ്.എം.എസ്. കല്ലായി കോഴിക്കോട് – സെപ്റ്റംബർ ഒൻപതിന് മൂന്ന് മണിക്ക് മുൻപ് – 7306104352, 7594006138.

3) എസ്.എം.എസ് വടകര – സെപ്റ്റംബർ 11 – 6282478437, 9497835992.

4) എസ്.എം.എസ് കൊടുവായൂർ പാലക്കാട് – സെപ്റ്റംബർ ഏഴിന് മുൻപ് അപേക്ഷിക്കണം – 04923251863, 9961880150.

5) എസ്.എം.എസ്. കുറ്റിപ്പുറം – സെപ്റ്റംബർ ഏഴിന് മുൻപ് അപേക്ഷിക്കണം – 8943129076, 8281730002.

എം.എ. മ്യൂസിക് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂരുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ 2024 – 25 അധ്യയന വർഷത്തെ എം.എ. മ്യൂസിക് പ്രോഗ്രാമിന് ജനറൽ – 1, എൽ.സി. – 1, എസ്.സി. 2, എസ്.ടി. – 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ലേറ്റ് രജിസ്‌ട്രേഷൻ നടത്തി ആപ്ലിക്കേഷൻ പ്രിന്റൗട്ടും മറ്റ് അസൽ രേഖകളും സഹിതം സെപ്റ്റംബർ 6, 7 തീയതികളിൽ സ്പോട്ട് അഡ്മിഷന് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ലേറ്റ് രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും  പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദർശിക്കുക https://admission.uoc.ac.in/ . ഫോൺ : 0487 2385352.

പ്രോജക്ട് മൂല്യനിർണയം

നാലാം സെമസ്റ്റർ എം.ബി.എ. ( CUCSS ) ഐ.എഫ്., എച്ച്.സി.എം. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി – പ്രൊജക്റ്റ് / ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും സെപ്റ്റംബർ 12-ന് തുടങ്ങും. കേന്ദ്രം : സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മന്റ് പഠനവകുപ്പ്, ജോൺ മത്തായി സെന്റർ അരണാട്ടുകര തൃശ്ശൂർ, സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പാലക്കാട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി  പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ് പൂർത്തിയാക്കിയതും എല്ലാ സപ്ലിമെന്ററി അവസങ്ങളും അവസാനിച്ചതുമായ ( CBCSS – PG – 2020 പ്രവേശനം ) മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.സി.ജെ., എം.ബി.ഇ., എം.എച്ച്.എം., എം.ടി.ടി.എം.,  എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ലിങ്ക് ആറു മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി  പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള ( 2000 മുതൽ 2011 വരെ പ്രവേശനം ) ഒന്ന് മുതൽ നാല് വരെ വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിനും ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയുടെ പരീക്ഷ 14 – നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിങ്  കോളേജുകളിലെയും ( 2006 സ്‌കീം ) 2006 മുതൽ 2011 വരെ പ്രവേശനം ബി.എഡ്. (സെമസ്റ്റർ പാറ്റേൺ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ (CCSS – 2022 പ്രവേശനം) എം.എസ് സി. എൻവിറോൺമെന്റൽ സയൻസ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ബി.എം.എം.സി. ഒന്ന്, മൂന്ന് സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!