കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ത്രിദിന സെമിനാർ സമാപിച്ചു

HIGHLIGHTS : Calicut University News; Three-day seminar concludes

ത്രിദിന സെമിനാർ സമാപിച്ചു

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച ത്രിദിന സെമിനാർ സമാപിച്ചു. സമാപന സമ്മേളനം ഗവേഷണ വിഭാഗം മേധാവി ഡോ. സി.സി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. അക്കാദമിക രംഗത്ത് മികച്ച രാഷ്ട്രീയ ബോധത്തിലധിഷ്ഠിതമായ ഗവേഷണ പ്രവർത്തനം നടക്കേണ്ടതുണ്ടെന്ന് ഡോ. ഹരിലാൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ അധ്യക്ഷനായി, പി.ടി.എ. പ്രസിഡന്റ് കെ.പി. മുരളീധരൻ, അധ്യാപകരായ സൗദ് ഇസ്മയിൽ, ഒ.ജി. സജീഷ് ഗവേഷക വിദ്യാർത്ഥികളായ മരിയ ജോസഫ്, എൻ.ഡി. വിനയൻ തടുങ്ങിയവർ സംസാരിച്ചു.

നാടക ദിനാചരണം

കാലിക്കറ്റ് സർവകലാശാലാ മലയാളം പഠനവകുപ്പ് ജനുവരി 13-ന് നാടകദിനാചരണം സംഘടിപ്പിക്കും. പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എഴുത്തുകാരൻ വിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തും. ശേഷം വിനോയ് തോമസിൻ്റെ ‘പ്രോത്താസീസിൻ്റെ ഇതിഹാസം’ എന്ന നോവലിൻ്റെ  സ്വതന്ത്രനാടകാവിഷ്കാരമായ ‘പ്രോ പ്ലസ്’ എന്ന നാടകം അരങ്ങേറും. ഡോ കെ.എസ്. വാസുദേവൻ നാടക രൂപരചനയും ഡോ. എൽ. തോമസ് കുട്ടി സംവിധാനം നിർവഹിക്കുന്ന നാടകത്തിൽ നാടക – സിനിമാ – മാധ്യമ പ്രവർത്തകരും അധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാർഥികളുമടങ്ങുന്ന നാല്പതോളം പേർ പങ്കാളികളാകും.

സ്ട്രീം ചേഞ്ച് അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / ഓട്ടോണമസ് കോളേജുകളിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യൂക്കേഷനിൽ പ്രവേശനം നേടി പഠനം തുടരാം. പ്രവേശനം  നേടുന്നതിന് ഓൺലൈനായി പിഴ കൂടാതെ ജനുവരി 15 വരെയും 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2014 പ്രവേശനം ), രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ( 2016 പ്രവേശനം ) – സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2022 സ്‌കീം – 2022 മുതൽ 2025 വരെ പ്രവേശനം) മെയ് 2026, (2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്‌കീം – 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.

രണ്ടാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., (2018 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 03 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.

മൂന്നാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., (2018 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 23 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 09 മുതൽ ലഭ്യമാകും.

സർവകലാശാലാ നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 21 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!