
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കുളിർമലയിൽ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. കുന്നിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ഫയർഫോഴ്സും മലപ്പുറം ജില്ലാ ട്രോമാ കെയർ വൊളന്റിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
കാറ്റ് തീ അണയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘം.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ട്രോമാ കെയർ വൊളന്റിയർമാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണച്ചു കൊണ്ടിരിക്കുകയാണ്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




