കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സെക്യൂരിറ്റി ഗാർഡ് അഭിമുഖം മാറ്റിവെച്ചു

HIGHLIGHTS : Calicut University News; The security guard adjourned the interview

സെക്യൂരിറ്റി ഗാർഡ് അഭിമുഖം മാറ്റിവെച്ചു

കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 21-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

sameeksha-malabarinews

വാക് – ഇൻ – ഇന്റവ്യൂ

കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക തസ്തികതയിൽ ( മണിക്കൂറടിസ്ഥാനത്തിലുള്ള ) രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേഷൻ ഇൻ കംപാരറ്റീവ് ലിറ്ററേച്ചർ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 23-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റവ്യൂവിന് ഹാജരാകണം.

ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്സ്

കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഓൺലൈനായി ഫ്രഞ്ച് സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. അടിസ്ഥാന യോഗ്യത : പ്ലസ്‌ടു. അപേക്ഷകർക്ക് പ്രായ പരിധിയില്ല. കോഴ്‌സ് കാലാവധി ആറു മാസം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർക്ക് ഒക്ടോബർ 30 – വരെ പ്ലസ്‌ടു മാർക്ക് ലിസ്റ്റ് സഹിതം പഠനവകുപ്പിലെത്തി പ്രവേശനം നേടാം. ഫോൺ : 8802498131.

സോഷ്യൽ സർവീസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് നവംബർ 30-നകം അപ്‌ലോഡ് ചെയ്യണം

കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2022 – ൽ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം ( CUSSP ) പ്രകാരം 12 ദിവസത്തെ സാമൂഹിക സേവനം നിവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് അതത് സ്ഥാപനങ്ങളിലെ അധികാരികളിൽ നിന്ന് ഒപ്പ്ഇട്ട് വാങ്ങി സ്റ്റുഡന്റസ് പോർട്ടലിൽ നവംബർ 30-നകം അപ്‌ലോഡ് ചെയ്യണം. സാമൂഹിക സേവനം ആറ് ദിവസം – പഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ജില്ലാ സാക്ഷരതാ മിഷൻ എന്നീ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിലും തുടർന്ന് ആറ് ദിവസം – ഹോസ്പിറ്റൽ, ഓൾഡ് ഏജ് ഹോം, പെയിൻ ആന്റ് പാലിയേറ്റിവ് സെന്റർ ( ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങൾ ) എന്നിവയിൽ ഏതെങ്കിലും ഒന്നിലും നിർവഹിച്ചിരിക്കണം. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സാമൂഹിക സേവനം നിർവഹിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ ഇളവ് ലഭിക്കുന്നതിനായി ഇത്തരം വിദ്യാർഥികൾ മെഡിക്കൽ ബോർഡ് നൽകുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ( വാലിഡിറ്റി ഉള്ളത് ) സ്കാൻ ചെയ്ത് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്, എൽ.എൽ.ബി. യൂണിറ്ററി (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023, (2018 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.എം. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എം.എ. – അറബിക്, ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, എം.എസ്.ഡബ്ല്യൂ. ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ഏപ്രിൽ 2024 (CBCSS) റഗുലർ / (CUCBCSS) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!