Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം 26-ന് തുടങ്ങും

HIGHLIGHTS : Calicut University News; The International Botanical Conference will begin on 26th at the university

ഭീഷണികളെ സസ്യങ്ങള്‍ എങ്ങനെ നേരിടുന്നു ? സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം 26-ന് തുടങ്ങും

വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി അന്താരാഷ്ട്ര സമ്മേളനത്തിനും ശില്പശാലക്കും 26-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമാകും. സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും ചേര്‍ന്നു നടത്തുന്ന പരിപാടി നവംബര്‍ 4 വരെയുണ്ടാകും. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും കുറയ്ക്കുന്ന പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ ഏറെയുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ലവണാംശം, ഘനലോഹങ്ങള്‍, താപനിലയിലെ തീവ്രത, വികിരണങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഈ ഭീഷണികള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രബന്ധാവതരണങ്ങള്‍ സമ്മേളനത്തില്‍ നടക്കും. 26-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിക്കും. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് ശേഷം 31 മുതല്‍ നവബംര്‍ നാല് ബോട്ടണി പഠനവകുപ്പിലാണ് ശില്പശാല. പ്രകാശ സംശ്ലേഷണ ഗവേഷണ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ ശാസ്ത്രജ്ഞന്‍ പ്രൊഫ. ഗോവിന്ദ്ജിയെ ചടങ്ങില്‍ ആദരിക്കും. ലോക പ്രശസ്ത ശാസ്ത്രജ്ഞരായ പ്രൊഫ. സെര്‍ജി ഷാബാല (ഓസ്ട്രേലിയ), പ്രൊഫ. ക്രിസ്റ്റിന്‍ ഹെലന്‍ ഫോയര്‍ (യു.കെ.), ഡോ. സില്‍വിയ സി ടോത്് (ഹങ്കറി), പ്രൊഫ. ഓം പ്രകാശ് ധന്‍കര്‍ (എം.ഐ.ടി., യുഎസ്.എ.), പ്രൊഫ. ഉമേഷ് ഭാഗേശ്വര്‍ (എ ആന്‍ഡ് എം. യൂണിവേഴ്സിറ്റി യു.എസ്.എ.), ഡോ. ബാബു വള്ളിയോടന്‍ (ലിങ്കണ്‍ യൂണിവേഴ്സിറ്റി യു.എസ്.എ.) തുടങ്ങിയവരും ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞരും പ്രഭാഷണങ്ങള്‍ നടത്തും. ഇന്ത്യയിലെ 48 സര്‍വകലാശാലകളില്‍ നിന്നും 22 കോളേജുകളില്‍ നിന്നുമായി ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം പങ്കെടുക്കുമെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു.

വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥ വരുന്നു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥയുടെ കവര്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ‘ഒരു ഗോളിയുടെ ആത്മകഥ’ എന്ന പേരുള്ള പുസ്തകത്തിന്റെ കവര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഏറ്റുവാങ്ങി. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. കാലിക്കറ്റ് സര്‍വകലാശാലക്ക് ആദ്യമായി അഖിലേന്ത്യാ ട്രോഫി നേടിത്തന്ന ടീമിന്റെ ക്യാപ്റ്റനായും പിന്നീട് മൂന്ന് തവണ ഇതേ കപ്പ് കാലിക്കറ്റിന് നേടിത്തന്ന ടീമിന്റെ പരിശീലകനായും നിറഞ്ഞു നിന്ന വിക്ടര്‍ മഞ്ഞിലയുടെ ഫുട്ബോള്‍ ജീവിതമാണ് പ്രധാനമായും ഉള്ളടക്കം. എം.എന്‍. കാരശ്ശേരി അവതാരികയും എം.പി. സുരേന്ദ്രന്‍ പഠനവും നിര്‍വഹിച്ച പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത് റിയാസ് കോമുവാണ്. പ്രകാശനച്ചടങ്ങില്‍ വിക്ടര്‍ മഞ്ഞിലക്ക് പുറമെ സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഷാജി എന്നിവരും പങ്കെടുത്തു.

പി.എച്ച്.ഡി. അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ 1-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ജേണലിസം പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28-ന് മുമ്പായി റിസര്‍ച്ച് പ്രൊപ്പോസല്‍ masscomhod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുകയും നവംബര്‍ 1-ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പഠനവകുപ്പില്‍ ഹാജരാകുകയും വേണം.

ഫിസിക്‌സ് പി.എച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28-ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്
സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ. (സംവരണ വിഭാഗം), എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 26-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9747635213.

കാലിക്കറ്റ് സര്‍വകലാശാലാ തൃശൂര്‍, പേരാമംഗലം സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ 28-നുള്ളില്‍ കോളേജില്‍ ഹാജരാകണം. ഫോണ്‍ 8848750168.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ.ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 28 വരെ പ്രവേശനം നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8075693824..

പരീക്ഷ

സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷയും രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും നവംബര്‍ 16-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ 1 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 8 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒക്‌ടോബര്‍ 1-ന് ഫലം പ്രഖ്യാപിച്ച ബി.കോം., ബി.ബി.എ. പരീക്ഷകളുടെയും 20-ന് ഫലപ്രഖ്യാപനം നടന്ന ബി.ടി.എച്ച്.എം., ബി.എച്ച്.എ. പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 7 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം, സാന്‍സ്‌ക്രിറ്റ് സാഹിത്യ, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. എം.എ. അറബിക് രണ്ടാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News