കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ഡിജിറ്റൽ യുഗത്തെ നിയന്ത്രിക്കുന്നത് ജ്ഞാനാധിപത്യം’

‘ഡിജിറ്റൽ യുഗത്തെ നിയന്ത്രിക്കുന്നത് ജ്ഞാനാധിപത്യം’

ഡിജിറ്റൽ യുഗത്തിലെ സാമൂഹ്യാവസ്ഥ നിയന്ത്രിക്കുന്നത് ജ്ഞാനാധിപത്യവും ഡിജിറ്റൽ സാങ്കേതിക വിദ്യയുമാണന്ന് ബൗദ്ധിക സ്വത്താവകാശ നിയമവിദഗ്ധ പ്യാരി ഹസ്ന മെഹ്താബ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച ‘ഡിജിറ്റൽ യുഗത്തിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാഭ്യാസം’ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇതു സംബന്ധിച്ച അറിവാണ് വിദ്യാർഥികളുടെ ഭാവിജീവിതം നിർണയിക്കുകയെന്നും മാനവിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നവരും ഗവേഷണം ചെയ്യുന്നവരും വർത്തമാനകാലത്തെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും പ്യാരി അഭിപ്രായപ്പെട്ടു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് പി. ചന്ദ്രൻ, സി.കെ. നൗഫൽ, എസ്. ദിവ്യ എന്നിവർ സംസാരിച്ചു.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിൽ 2025 – 2026 അധ്യയന വർഷത്തെ ബി.ടെക്. പ്രവേശനവുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണികേഷൻ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, പ്രിന്റിങ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം ( KEAM ) പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ : 9567172591.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( CUCSS – 2020 മുതൽ 2023 വരെ പ്രവേശന ) എം.ബി.എ. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) വിവിധ നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2024 റഗുലർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2024, നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top