
സുവേഗയും ഓണ്‍ലൈന്‍ സേവനങ്ങളും ശക്തം; ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളടച്ചത് വിദ്യാര്‍ഥികളെ ബാധിക്കില്ല
ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ നിര്‍ദേശം കണക്കിലെടുത്തുമാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. ശക്തമായ ബദല്‍ സംവിധാനം നിലവിലുള്ളതിനാല്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടിയത് വിദ്യാര്‍ഥികളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചത് പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് വേഗം കൂട്ടും. ഡിജിറ്റല്‍ വിവരസാങ്കേതിക സംവിധാനങ്ങള്‍ വ്യാപകമായതിനാല്‍ ഫോണിലോ നേരിട്ടോ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ ആവശ്യകത പുനഃപരിശോധിക്കണമെന്നാവശ്യപ്പെ
കാലിക്കറ്റിന്റെ പ്രഥമ ബിരുദദാനച്ചടങ്ങിന് ഒരുക്കങ്ങളായി ആദ്യം പാലക്കാട് ജില്ലയില്‍
ഈ വര്‍ഷം വിജയകരമായി ബിരുദം പൂര്‍ത്തീകരിച്ചവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല അഞ്ച് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പ്രഥമ ബിരുദദാനച്ചടങ്ങിന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അഫിലിയേറ്റഡ് കോളേജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി 2021 – 2022 അക്കാദമിക വര്‍ഷത്തില്‍ വിവിധ യു.ജി. (CBCSS-UG) കോഴ്സുകളില്‍ പ്രവേശനം നേടുകയും 2024-ല്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചതുമായവര്‍ക്കാണ് അഞ്ച് ജില്ലകളിലെ കേന്ദ്രങ്ങളിലായി ബിരുദദാനച്ചടങ്ങുകള്‍ നടത്തുന്നത്. പാലക്കാട്: യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മുണ്ടൂര്‍ – ജൂണ്‍ 25, തൃശൂര്‍: വിമല കോളേജ് തൃശ്ശൂര്‍ – ജൂണ്‍ 26, വയനാട്: പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി – ജൂണ്‍ 28, കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂണ്‍ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട് എന്നിങ്ങനെയാണ് പരിപാടി. വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ അണിയാനുള്ള ഗൗണ്‍, തൊപ്പി എന്നിവക്ക് പുറമെ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ഫയല്‍ ഹോള്‍ഡറും സര്‍വകലാശാല നല്‍കുന്നുണ്ട്. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ബിരുദം സ്വീകരിക്കുന്നതിന്റെ ഫോട്ടോയും ഓരോരുത്തര്‍ക്കും ലഭ്യമാകും. കൂടാതെ ചായയും സര്‍വകലാശാലാ ചെലവില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിനായുള്ള രണ്ടായിരം രൂപ മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നുള്ളൂ. ഓരോ ജില്ലയിലും സിന്‍ഡിക്കേറ്റംഗം ചെയര്‍മാനും അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കണ്‍വീനറുമായ സമിതിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. മലപ്പുറത്ത് അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കോഴിക്കോട് അഡ്വ. എല്‍.ജി. ലിജീഷ്, വയനാട് ഡോ. ടി. വസുമതി, തൃശ്ശൂർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പാലക്കാട് ഡോ. റിച്ചാര്‍ഡ് സ്‌കറിയ എന്നീ സിന്‍ഡിക്കേറ്റംഗങ്ങളാണ് ചെയര്‍മാന്‍മാര്‍.
പി.ജി. പ്രവേശനം 2024: 28 വരെ അപേക്ഷിക്കാം
2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ (PGCAP – 2024) 28-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ജൂൺ 27-ന് ആരംഭിക്കുന്ന അദീബ്-ഇ-ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ ഏപ്രിൽ / മെയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ഗവ. കോളേജ് മടപ്പള്ളിയിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
ഗ്രേഡ് കാർഡ് വിതരണം
ബി.ടെക്. നാല്, ആറ് സെമസ്റ്റർ (2014 സ്‌കീം – 2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (IET) നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈനിങ് ആന്റ് മാനേജ്‌മന്റ് നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 24 – ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ
പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (രണ്ടു വർഷ – 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 ECB IV – Cyber Crimes & Legal Control of Cyber Communication പേപ്പർ റഗുലർ / സപ്ലിമെന്ററി പരീക്ഷ ജൂലൈ 18-ന് നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.
നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
എസ്.ഡി.ഇ. അവസാന വർഷ എം.എ. ഹിസ്റ്ററി (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ ബി.ആർക്. ഏപ്രിൽ 2024 (2017 സ്‌കീം), ജൂലൈ 2024 (2012 സ്‌കീം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ഫോക്‌ലോർ സ്റ്റഡീസ് ഒന്നാം സെമസ്റ്റർ (CCSS – 2023 & 2022 പ്രവേശനം) നവംബർ 2023, നാലാം സെമസ്റ്റർ (CCSS – 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. ഇലക്ട്രോണിക്സ്, എം.എസ് സി. മൈക്രോബയോളജി, എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.എസ് സി. സുവോളജി, എം.എസ് സി. കെമിസ്ട്രി, എം.കോം. നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.കോം., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



