
കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്യു എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം.പി.രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരുന്നു. കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു. പ്രവര്‍ത്തകരെയും നാല് എം.എസ്.എഫ്. പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. കോഴിക്കോട് എന്‍.ജി.ഒ. യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസില്‍നിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ്ഹില്ലില്‍ വെച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാണിച്ചത്.
പ്രതിഷേധ സാധ്യതയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകര്‍ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളുമായി തെരുവിലിറങ്ങുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



