കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സുബ്ബരാമപട്ടർ എൻഡോവ്മെന്റ് പ്രഭാഷണം

HIGHLIGHTS : Calicut University News; Subbaramapattar Endowment Lecture

malabarinews

സുബ്ബരാമപട്ടർ എൻഡോവ്മെന്റ് പ്രഭാഷണം

sameeksha

കാലിക്കറ്റ് സർവകലാശാലാ സംസ്‌കൃത പഠനവകുപ്പിൽ ബാംഗ്ലൂർ സർവകലാശാലയിലെ പ്രൊഫസർ ഡോ. എസ്. രംഗനാഥ് സുബ്ബരാമപട്ടർ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസിലർ ഡോ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. എൻ. എ. ശിഹാബ് അധ്യക്ഷനായി. പി.ജി.ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ എം. മനീഷയ്ക്ക് പണ്ഡിതരാജൻ സുബ്ബരാമപട്ടർ അവാർഡ് സമ്മാനിച്ചു. ഡോ. കെ. കെ. അബ്ദുൽ മജീദ്, ഡോ. ഒ. കെ. ഗായത്രി, ഡോ. രഞ്ജിത് രാജൻ എന്നിവർ സംസാരിച്ചു.

പരീക്ഷാഫലം

മൂന്ന്, നാല് സെമസ്റ്റർ ( CUCSS ) എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

വിദൂരവിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CUCBCSS – UG – 2014, 2015, 2016 പ്രവേശനം ) ബി.സി.എ., ബി.എസ് സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.ഡി., ബി.എച്ച്.എ., ( CUCBCSS – UG ) ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.പി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) ബി.എഡ്. നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!