കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കായിക വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

HIGHLIGHTS : Calicut University News; Sports students take anti-drug pledge

കായിക വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. എം.പിഎഡ്. വിദ്യാര്‍ഥിനി പി.എസ്. ഭവ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം സമൂഹത്തിലും കായികമേഖലയിലും വരുത്തുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ വിശദീകരിച്ചു. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. പി. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

വൈവ

ആറാം സെമസ്റ്റർ ബി.കോം., ബി.ബി.എ.,ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണൽ,ബി.കോം. വൊക്കേഷണൽ, ബി.കോം. ഹോണേഴ്‌സ് കോഴ്‌സുകളുടെ ഏപ്രിൽ 2025 പ്രോജക്ട് ഇവാലുവേഷനും വൈവയും മാർച്ച് 17 മുതൽ അതത് കോളേജുകളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകും.

പരീക്ഷ

രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ( ഇന്റേണൽ ) പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS-SDE ) എം.എ. ഹിസ്റ്ററി (2020, 2021 പ്രവേശനം) നവംബർ 2023, (2022 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!