HIGHLIGHTS : 'Board should be displayed at bus stop': Kozhikode Taluk Development Committee meeting
മാനാഞ്ചിറ ഡിഡിഇ ഓഫീസിന്റെ മുമ്പില്‍ എലത്തൂര്‍, ചെറുകുളം ബസ് വെയിറ്റിംഗ് സ്റ്റോപ്പ് ആയി ഉപയോഗിക്കുന്നിടത്ത് എലത്തൂര്‍, ചെറുകുളം എന്നെഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്നും കുമാരനെല്ലൂര്‍ വില്ലേജ് അണ്‍സര്‍വെയില്‍പ്പെട്ടതായതിനാല്‍ ഡിജിറ്റല്‍ സര്‍വെ നടത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും കോഴിക്കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സ്വകാര്യവ്യക്തികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തണമെന്നും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കൃഷിക്കാര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം വിവിധ ഏജന്‍സികള്‍ വഴി ലഭിക്കുന്ന മണ്ണെണ്ണ പല ഏജന്‍സികളും വിതരണം ചെയ്യുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
താലൂക്ക് വികസന സമിതി യോഗത്തില്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസില്‍ദാര്‍ ശ്രീകുമാര്‍ സി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, മറ്റ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു