Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കോളേജുകളിലെ കായിക സൗകര്യങ്ങള്‍ മെച്ചപ്പെടണം കാലിക്കറ്റ് വി.സി.

HIGHLIGHTS : Calicut University News; Sports facilities in colleges should be improved Calicut VC

കായിക സൗകര്യങ്ങളുടെ വികസനകാര്യത്തില്‍ സര്‍വകലാശാലയ്‌ക്കൊപ്പം കോളേജുകള്‍ കൂടി ഉയര്‍ന്നു വരണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കായികവിഭാഗം സംഘടിപ്പിച്ച കായികമത്സരങ്ങളുടെ വിശകലന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജുകളിലെ കായിക വികസനത്തിലൂടെ മാത്രമേ പുതിയ താരങ്ങള്‍ ഉയര്‍ന്നു വരൂ. ഇതിനായി 10 ലക്ഷത്തോളം രൂപ നല്‍കാന്‍ സര്‍വകലാശാല തീരുമാനമായിട്ടുണ്ട്. യു.ജി.സിയുടെ ‘നാക്’ റാങ്കിങ്ങിന് സര്‍വകലാശാലയുടെയും കോളേജുകളുടെയും കായികനേട്ടങ്ങള്‍ കൂടി പരിഗണിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു. അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കോളേജുകളിലെ കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. ഹരിദയാല്‍, ഡോ. ഷിനു എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല ആതിഥ്യം വഹിച്ച അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്മരണിക ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു.

വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ താല്‍ക്കാലിക നിയമനത്തിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മെയ് 30-ന് രാവിലെ 9.30-ന് പഠനവിഭാഗത്തിലാണ് ഇന്റര്‍വ്യൂ. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ, എം.എ., നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9847553763

ഹാള്‍ടിക്കറ്റ്

മെയ് 31-ന് ആരംഭിക്കുന്ന ബി.കോം., ബി.ബി.എ. നവംബര്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 7 വരെയും 170 രൂപ പിഴയോടെ 9 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ മാറ്റി

മെയ് 30-ന് നടത്താന്‍ നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി (എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (അഫിലിയേറ്റഡ് കോളേജ്) നവംബര്‍ 2021 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമമനുസരിച്ച് ജൂണ്‍ 15-ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ബോട്ടണി, സൈക്കോളജി, ജിയോഗ്രഫി നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!