
ദക്ഷിണമേഖലാ വനിതാ ഫുട്ബോൾ: കാലിക്കറ്റ് റണ്ണറപ്പ്
തമിഴ്‌നാട്ടിലെ അളഗപ്പ സർവകലാശാലയിൽ ഡിസംബർ 29 മുതൽ ജനുവരി 2 വരെ നടന്ന ദക്ഷിണമേഖലാ അന്തർസർവകലാശാലാ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പ് കിരീടം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഇത്തവണ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളി മെഡൽ നേടിയത്. ഫെബ്രുവരിയിൽ അണ്ണാമലൈ സർവകലാശാലയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലേക്ക് കാലിക്കറ്റ് ടീം യോഗ്യത നേടുകയും ചെയ്തു. യോഗ്യതാ മത്സരത്തിൽ ചെന്നൈ ജീപ്പിയർ സർവകലാശാലയെ 4-0 എന്ന സ്കോറിന് തകർത്താണ് കാലിക്കറ്റ് ലീഗ് റൗണ്ടിലെത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ വേൽസ് സർവകലാശാലയെ 2-1 ന് പരാജയപ്പെടുത്തി. എന്നാൽ അണ്ണാമലൈ സർവകലാശാലയോടും ഭാരതിദാസൻ സർവകലാശാലയോടും നടന്ന മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ ( 0-0 ) അവസാനിച്ചു. ഇതോടെ അണ്ണാമലൈ സർവകലാശാലയ്ക്കും കാലിക്കറ്റിനും അഞ്ച് പോയിന്റുകൾ വീതം ലഭിച്ചെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ അണ്ണാമലൈ ചാമ്പ്യന്മാരായി.
ടീം അംഗങ്ങൾ :-
ആരതി വി. (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അനിത എസ്. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സാന്ദ്ര കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട) (ക്യാപ്റ്റൻ )
തീർത്ഥാലക്ഷ്മി ഇ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ജിഷില ഷിബു (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
തനുശ്രീ രമേഷ് (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ദേവനന്ദ സി.കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ഏഞ്ചൽ കുര്യൻ (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
സോന എം. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സോണിയ ജോസ് (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അലീന ടോണി (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ആര്യ അനിൽ കുമാർ (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
ശ്രീലക്ഷ്മി എ.ജി. (ജിസിപിഇ, ഈസ്റ്റ്‌ഹിൽ,കോഴിക്കോട് )
മാനസ കെ. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ദർശിനി ദേവി (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
ആരതി പി.എം. (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
അശ്വനി എം.ആർ. (കാർമൽ കോളേജ്, മാള)
അശ്വതി (കാർമൽ കോളേജ്, മാള)
ശ്രീനന്ദന (സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട)
അഹാന വെങ്ങാട്ട് (സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി)
സബിമോൾ (മേഴ്‌സി കോളേജ്, പാലക്കാട്)
ജെസി (മേഴ്‌സി കോളേജ്, പാലക്കാട്)
പരിശീലകൻ : ഡോ. സി. ഇർഷാദ് ഹസ്സൻ (ഫാറൂഖ് കോളേജ്)
സഹ പരിശീലക : ജസീലാ ഇളയേടത്ത്
ഫിസിയോ : ഡെന്നി ഡേവിസ്
നമ്മെ ചെറുതാക്കുന്ന മത്സരങ്ങളിൽ നിന്ന് മാറിനിൽക്കണം : ഡോ. പി രവീന്ദ്രൻ
സമൂഹത്തിൽ സ്വയം ചെറുതാകുന്നതിന് കാരണമാകുന്ന ചെറിയമത്സരങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സ്വയം മെച്ചപ്പെടുത്തലിൻ്റെ പ്രയത്നമാണ് ഒരു നല്ല സമൂഹത്തെ നിർമ്മിച്ചെടുക്കുന്നതെന്നും കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഭ്യമായ അവസരങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തലാണ് വിജയത്തിൻ്റെ രഹസ്യമെന്നും വൈസ് ചാൻസിലർ കൂട്ടിച്ചേർത്തു. സർവകലാശാലാ ഹിസ്റ്ററി പഠനവകുപ്പ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.പി. സജിനി അധ്യക്ഷത വഹിച്ചു. ഹിസ്റ്ററി പഠനവകുപ്പ്മേധാവി ഡോ. എം.ആർ. മൻമഥൻ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാ കോ – ഓർഡിനേറ്റർ ശ്രീജ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കോ – ഓർഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോ – ഓർഡിനേറ്റർ സി. ധന്യ എന്നിവർ സംസാരിച്ചു.
എഫ്.വൈ.യു.ജി.പി. ഡെഫിഷ്യൻസി കോഴ്‌സുകൾ പരീക്ഷാഭവനെ അറിയിക്കണം
2024 FYUGP അഡ്‌മിഷൻ വിദ്യാർഥികൾക്ക്, ഒന്നും രണ്ടും സെമെസ്റ്ററിൽ രജിസ്റ്റർ ചെയ്ത മൈനർ ഗ്രൂപ്പിൽ / ഡിസിപ്ലിനിൽ നിന്നും വ്യത്യസ്തമായ മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ, മൂന്നാം സെമെസ്റ്ററിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ഇത് പ്രകാരം, മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ മാറിയ ശേഷവും മേജർ വിത് മൾട്ടിപ്പിൾ ഡിസിപ്ലിൻ, മേജർ വിത് മൈനർ എന്നീ അക്കാഡമിക് പാത്ത് വേകളിൽ തുടരാൻ ആഗ്രഹിക്കുന്നവർ, പുതിയ മൈനർ ഗ്രൂപ്പിലെ / ഡിസിപ്ലിനിലെ ഒന്നും രണ്ടും സെമെസ്റ്ററുകളിലെ കോഴ്സുകൾ പാസാകേണ്ടതാണ്. അങ്ങനെ താൽപര്യമുള്ള വിദ്യാർഥികളുടെ പ്രസ്തുത മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ്റെ ഡെഫിഷ്യൻസി കോഴ്സുകൾ നിശ്ചിത മാതൃകയിൽ കോളേജുകൾ ജനുവരി 12-നകം പരീക്ഷാഭവനെ അറിയിക്കേണ്ടതാണ്. മാതൃക വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ – മെയിൽ : cufyugpcell@uoc.ac.in .
പരീക്ഷാതീയതിയിൽ മാറ്റം
അഫിലിയേറ്റഡ് കോളേജുകളിൽ ജനുവരി ഏഴിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് – “MST3C09 Applied Regression Analysis” (PG CBCSS – 2019 സ്‌കീം – 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി എട്ടിന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷ
2024 പ്രവേശനം ബി.എഡ്. വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജനുവരി 12-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുക ളിലെയും നാലാം സെമസ്റ്റർ ബി.എഡ്. ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 19 വരെയും 200/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ (CBCSS – UG) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ബി.എ. മൾട്ടിമീഡിയ (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026, (2019 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ 20 വരെയും 200/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ( CBCSS – PG – CDOE – 2022, 2023 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
എം.എസ് സി. മാത്തമാറ്റിക്സ് ഒന്നും മൂന്നും സെമസ്റ്റർ സെപ്റ്റംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



