യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ട് വന്ന കഞ്ചാവ് പിടികൂടി തിരൂർ പോലീസ്

തിരൂർ : തിരൂരിലും പരിസരങ്ങളിലും യുവാക്കൾക്കിടയിൽ വിതരണം ചെയ്യാൻ വന്ന കഞ്ചാവ് തിരൂർ പോലീസ് സാഹസികമായി പിടികൂടി. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലുള്ള വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് പ്രതിയായ പശ്ചിമ ബംഗാൾ ബോൾഡഹ സ്വദേശി സാബുജ് മൊണ്ടൽ (22) എന്നയാളെ  തിരൂർ പൊലീസ് പിടികൂടിയത്.

3.570 കിലോഗ്രാം കഞ്ചാവ് ആണ് ഇതിന് ഉപയോഗിക്കുന്നത്, ഉപയോഗത്തിനായി കൈവശം വെച്ചിരുന്നത്.  ബംഗാളിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയും തുടർന്ന് ചെറു പോക്കറ്റുകളിൽ ആക്കി തിരൂർ ടൗൺ കേന്ദ്രീകരിച്ച് യുവാക്കൾക്കും മറ്റും വിതരണം ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. പ്രതിയെ സമാനമായ രീതിയിൽ 2024 ലും കഞ്ചാവ് നടത്തിയതിന് തിരൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയുടെ നിർദ്ദേശപ്രകാരം തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വൈശാഖിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ അനീഷ്, നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ രാജേഷ് കെ.ആർ., അരുൺ ചോലക്കൽ, രതീഷ് വി.പി., ജിനീഷ് ടി, കൈലാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ലഹരി വിൽപനയ്‌ക്കെതിരെ തിരൂർ പോലീസ് ശക്തമായ നടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമന്ന് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top