
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 99,600ൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 12,450 രൂപയണ് . ഇന്നലെ ഒറ്റയടിക്ക് 840 രൂപയായിരുന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു ഇന്നല വില.
ഡിസംബർ 23 നാണ് സർവകാല റെക്കോഡ് വിലയായ ഒരു ലക്ഷത്തിലേക്ക് സ്വർണ വില എത്തിയത്. എന്നാൽ ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ നേരിയ ഇടിവ് സംഭവിച്ചിരുന്നു. ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിച്ചെങ്കിലും ജനുവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 81,880 രൂപയും, സിൽവറിന് 2400 രൂപയുമാണ് വില. ആഗോള തലത്തിൽ ഔണ്‍സിന് 4,330 ഡോളർ മുതൽ 4,348 ഡോളർ വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



