Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സെനറ്റ് യോഗം

HIGHLIGHTS : Calicut University News; Senate meeting

സെനറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗം ജൂൺ ആറിന് രാവിലെ 10 മണിക്ക്  സർവകലാശാലാ സെനറ്റ് ഹാളിൽ ചേരും. മാർച്ച് 26-ന് ചേർന്ന സെനറ്റ് യോഗത്തിന്റെ തുടർച്ചയാണിത്.

sameeksha-malabarinews

സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻ്റ് ടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികലയിലേക്ക് ജൂൺ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂൺ 11-ാം തീയതിയിലേക്ക് മാറ്റി. യോഗ്യരായി കണ്ടെത്തിയ വിമുക്ത ഭടന്മാർക്ക് ഇതിനോടകം മെമ്മോ അയച്ചിട്ടുണ്ട്.

പി.എച്ച്.ഡി. ഒഴിവുകൾ: ജൂൺ 12 വരെ റിപ്പോർട്ട് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ 2024 പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ് / ഡിപ്പാർട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ അപ്‌ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് തലവൻ / പ്രിൻസിപ്പൽ ഒഴിവുകൾ അപ്രൂവ് ചെയ്തു സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ജൂൺ 12 വരെ നീട്ടി. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട് പരിഗണിക്കുന്നതല്ല.

വിദൂര വിദ്യാഭ്യാസ വിഭാഗം:  ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ് 

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം. / ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ / ബി.ബി.എ. എന്നീ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ 2021 പ്രവേശനം വിദ്യാർഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ആറാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ ലഭ്യമാകും. ആറാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരായി വിദ്യാർഥികൾക്ക് പ്രസ്തുത സർട്ടിഫിക്കറ്റുകൾ കൈപറ്റാവുന്നതാണ്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ (2019 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ / ബി.സി.എ. (CBCSS-UG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 19-ന് തുടങ്ങും.

റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കായുള്ള അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2023 പ്രവേശനം) ഒന്നാം വർഷ മെയ് 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ ആറിന് തുടങ്ങും.

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഹോണേഴ്‌സ്) മൂന്നാം സെമസ്റ്റർ (2021 & 2022 പ്രവേശനം) ഒക്ടോബർ 2023, (2020 പ്രവേശനം) ഒക്ടോബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ രണ്ടിനും നാലാം സെമസ്റ്റർ (2020 & 2021 പ്രവേശനം) മാർച്ച് 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഒന്നിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (CCSS) നവംബർ 2023 പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് (CCSS) നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ (CBCSS-PG) എം.എസ് സി. ബോട്ടണി നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!