പരപ്പനങ്ങാടി: നഗരസഭയിലെ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം ജിഎല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹബാനു ഉദ്ഘാടനം ചെയ്തു. സി. നിസാര്‍ അഹമദ് (വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍) അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുഷമ കണിയാട്ടില്‍ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, കൗണ്‍സിലര്‍മാരായ നസീമ പി ഓ,കെ സി നാസര്‍, കദീജത്തുല്‍ മാരിയ, ബി.ആര്‍സി പ്രതിനിധി ചിന്ത ടീച്ചര്‍, നെടുവ സിഎച്ച്‌സിയിലെ എച്ച്‌ഐ അനൂപ്, എച്ച് ഹനീഫ, പിടിഎ ഭാരവാഹി ജലീല്‍, മദര്‍ പി.ടി.എ ഭാരവാഹി സഫീനത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു,
ചടങ്ങില്‍ ഡോ.അബ്ദുല്‍ മുനീര്‍,എച്ച് ആര്‍ ഒ സക്കരിയ എന്നിവര്‍ നഹാസ് ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികള്‍ക്ക് കുടകള്‍ നല്‍കി. ‘ഞങ്ങള്‍ ചെട്ടിപ്പടിക്കാര്‍’ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രതിനിധിയായി ഷാഹിദ് സി. പി സ്‌കൂളിലേക്കുള്ള വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് തുക നല്‍കി. സുബൈദ ടീച്ചര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




