Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; റേഡിയോ സി.യു.വില്‍ ‘സര്‍വകലാശാലാ വൃത്താന്തം’

HIGHLIGHTS : Calicut University News; 'Sarvakalasala Vrittantam' on Radio CU

റേഡിയോ സി.യു.വില്‍ ‘സര്‍വകലാശാലാ വൃത്താന്തം’

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക മാധ്യമമായി പ്രഖ്യാപിക്കപ്പെട്ട കാലിക്കറ്റ് സര്‍വകലാശാലയുടെ റേഡിയോ സി.യുവില്‍ സര്‍വകലാശാലാ വാര്‍ത്തകള്‍ ജൂണ്‍ 1 മുതല്‍ സംപ്രേഷണം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളിലെ വാര്‍ത്തകളും അറിയിപ്പുകളും ഉച്ചക്ക് 1 മണിക്കാണ് പ്രക്ഷേപണം ചെയ്യുക. പുനഃസംപ്രേഷണം വൈകീട്ട് 6 മണിക്ക്.

sameeksha-malabarinews

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സെമിനാര്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലാംഗ്വേജസിന്റെ ആഭിമുഖ്യത്തില്‍ മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, റഷ്യന്‍ / കംപാരറ്റീവ് ലിറ്ററേച്ചര്‍, വിദ്യാര്‍ത്ഥികളുടെ പഠന / തൊഴില്‍ സാധ്യതകളെക്കുറിച്ച് ജൂണ്‍ 8 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇ എം എസ് സെമിനാര്‍ ഹാളില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. കരിയര്‍ ഗുരു എം.എസ്. ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം നാസര്‍ സമാപന പ്രഭാഷണം നിര്‍വ്വഹിക്കും. സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രജിസ്‌ട്രേഷന് ബന്ധപ്പെടുക ഫോണ്‍ – 9447530013

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 17 വരെ അപേക്ഷിക്കാം.

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ക്കാല പരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. നീന്തല്‍ ഉള്‍പ്പെടെ വിവിധ കായിക ഇനങ്ങളിലായി 500-ഓളം വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടിയത്. രക്ഷിതാക്കള്‍ക്കായി സൗജന്യ യോഗാ പരിശീലനവും നല്‍കിയിരുന്നു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കായിക പഠനവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. രജിസ്ട്രാര്‍ ആരിഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!