കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഗവേഷണ ശില്പശാല

ഗവേഷണ ശില്പശാല

ഗവേഷണ രംഗത്ത് നിർമിതബുദ്ധിയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കാലിക്കറ്റ് സർവകലാശാലാ സോഷ്യോളജി പഠനവകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെൻ്റും (കെ.ഐ.എൽ.ഇ.) ചേർന്ന് “ഗവേഷണത്തിനായുള്ള എ.ഐ. ടൂളുകള്‍’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് പങ്കെടുക്കും. നിർമിതബുദ്ധി ഉപയോഗിച്ച് ഗവേഷണ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരമാകും. കേരള സർവകലാശാല അസി. ലൈബ്രേറിയൻ ഡോ. ഐ. ഷിഹാബ് ശില്പശാലയ്ക്ക് നേതൃത്വം നൽകും.

എജ്യൂക്കേഷൻ പഠനവകുപ്പിൽ അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ ആരംഭിക്കുന്ന നാലു വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐ.ടി.ഇ.പി.) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 24, 25, 26 തീയതികളിൽ സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. ഫോൺ : 9447539069. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/.

ബി.ബി.എ. എൽ.എൽ.ബി. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – ആറ്, പത്ത് സെമസ്റ്റർ (2011 സ്‌കീം – 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 14-നും നാല്, എട്ട് സെമസ്റ്റർ (2011 സ്‌കീം – 2015 പ്രവേശനം) സെപ്റ്റംബർ 2024, എട്ടാം സെമസ്റ്റർ (2011 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2023 പരീക്ഷകൾ ഒക്ടോബർ 15-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ( CBCSS – UG ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ, ഓപ്പൺ കോഴ്സസ് – നവംബർ 2025, ബി.എ. മൾട്ടിമീഡിയ – നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് – മൂന്നാം വർഷ ഏപ്രിൽ 2025 (2022 പ്രവേശനം) റഗുലർ/ (2020, 2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം വർഷ ഏപ്രിൽ 2025 (2021 പ്രവേശനം) റഗുലർ/ (2020, 2019 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CBCSS – UG – 2019 മുതൽ 2023 വരെ പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എ. സംസ്‌കൃ ത ഭാഷയും സാഹിത്യവും ( ജനറൽ ), വിദൂര വിഭാഗം എം.എ. ഹിന്ദി, എം.എ. ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top