സി.ഡി.എം.ആർ.പിയിൽ വാടക വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ( സി.ഡി.എം.ആർ.പി. ) മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നടത്തിപ്പിനായി നിത്യവാടകയ്ക്ക് കിലോമീറ്റർ ചാർജ് / മാസ വാടകകയ്ക്ക് മാസത്തിൽ ഏകദേശം 1500 കി.മി. ഓടുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വണ്ടികൾ ഏഴ് പേർക്ക് യാത്ര ചെയ്യാവുന്നതും 2015 – നും ശേഷം രജിസ്റ്റർ ചെയ്തവയും ദീർഘദൂര യാത്ര ചെയ്യേണ്ടതുകൊണ്ട് ആവശ്യമായ മറ്റു സൗകര്യങ്ങളുള്ള ടാക്സി വാഹനമായിരിക്കണം. ക്വട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള നിശ്ചിത ഫോറം മെയ് 15-ന് ഉച്ചക്ക് 12 മണി വരെ സി.ഡി.എം.ആർ.പി. ഓഫീസിൽ വിതരണം ചെയ്യും. ക്വട്ടേഷന്റെകൂടെ പ്രോജക്ട് ഡയറക്ടർ സി.ഡി.എം.ആർ.പിയുടെ പേരിലെടുത്ത 6000/- രൂപയുടെ ഡി.ഡിയും സമർപ്പിക്കണം. പൂരിപ്പിച്ച ഫോറം കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പി. പ്രോജക്ട് ഓഫീസിൽ മെയ് 21-ന് ഉച്ചക്ക് 12 മണിക്കകം സമർപ്പിക്കണം. 23-ന് ഉച്ചക്ക് 2 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് സി.ഡി.എം.ആർ.പി. ഓഫീസുമായി ബന്ധപ്പെടുക.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും ഒൻപതും സെമസ്റ്റർ ( 2014 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്, ഒന്നും മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ ( 2016 പ്രവേശനം ) എൽ.എൽ.ബി. യൂണിറ്ററി – സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 26 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CBCSS ) ബി.ടി.എ. നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 22 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി – (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-നും ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 18-നും തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( CBCSS – V – UG ) ബി.വോക്. ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2025, ( 2018 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-നും നാലാം സെമസ്റ്റർ ബി.വോക്. ( 2019 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 11-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




