തൊഴിലവസരങ്ങൾ

അധ്യാപക നിയമനം
താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം രണ്ടു മുതലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

ഇ-ഹെല്‍ത്ത് പദ്ധതി: ട്രെയിനി നിയമനം
മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. മൂന്നുവര്‍ഷ ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് /ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ ഇംപ്ലിമെന്റേഷന്‍ എന്നിവയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യമാണ്. 10000 രൂപ യാണ് പ്രതിമാസ വേതനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19ന് വൈകുന്നേരം അഞ്ചിന് മുന്‍പായി shealthmalappuram@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം. വൈകിവരുന്നതോ നേരിട്ടോ  ഉള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മെയ് 20ന് ഡിഎംഒ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 9745799946.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top