
പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം ഡോ. കെ. എസ്. ചന്ദ്രശേഖറിന് സമ്മാനിച്ചു
പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാര ട്രസ്റ്റിന്റെ 2023 വർഷത്തെ മികച്ച ഗവേഷക പുരസ്‌കാരം കേരള സർവകലാശാലയിലെ സീനിയർ പ്രഫസറായ ഡോ. കെ. എസ്. ചന്ദ്രശേഖറിന് സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ഡീനും പ്രൊഫസറുമായിരുന്ന പ്രൊഫ. കെ. പി. മുരളീധരന്റെ ഗവേഷണ വിദ്യാർഥികൾ രൂപം കൊടുത്ത ട്രസ്റ്റാണ് കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകർക്കുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ജി. ശങ്കര നാരായണൻ അധ്യക്ഷനായി. വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയുടെ യു.എ.ഇ. ക്യാമ്പസ് അക്കാഡമിക് ഡീൻ ഡോ. കെ. പി. മുരളീധരൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, മുൻ സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ, ഡോ. സക്കറിയ വർഗീസ്, ഡോ. പി. വി. ബഷീർ അഹമ്മദ്, പഠനവകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ തുടങ്ങിയവർ സംസാരിച്ചു.
പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫ. എം. എസ്. സ്വാമിനാഥന്‍ ചെയര്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി. കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. സി.സി. ഹരിലാൽ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോര്‍ഡംഗം പ്രൊഫ. ജിജു അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. ബി. എസ്. ഹരികുമാരൻ തമ്പി, ചെയർ കോ – ഓർഡിനേറ്റർ ഡോ. പി. സുനോജ് കുമാർ, ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. കെ. മുഹമ്മദ് ഷാഫി, ഡോ. പി. പ്രസീത തുടങ്ങിയവർ സംസാരിച്ചു.
സെനറ്റ് യോഗം മാറ്റിവെച്ചു
സെപ്റ്റംബർ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും.
സി.സി.എസ്.ഐ.ടികളിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്
കോഴിക്കോട് വടകരയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 25 – ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936.
പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ലേറ്റ് രജിസ്‌ട്രേഷൻ നടത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : 8281665557, 9446670011.
വൈവ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി കോഴ്‌സിന്റെ വൈവ ഒക്ടോബർ 27 – ന് രാവിലെ 10.30 – ന് പഠനവകുപ്പിൽ നടക്കും.
പരീക്ഷ
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം – 2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. (CCSS) (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – SDE) എം.എ. സോഷ്യോളജി (2022 പ്രവേശനം) ഏപ്രിൽ 2024, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (CBCSS – 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി (CBCSS – 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




