കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 23 വരെ അപേക്ഷിക്കാം

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 23 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 23 ആണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഭാഷാ സാഹിത്യം എന്നിവയില്‍ 10 പേര്‍ക്കാണ് ഫെല്ലോഷിപ്പ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ പി.എച്ച്.ഡി., പി.ജി.ക്ക് ജനറല്‍ വിഭാഗത്തിന് 55 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി., ഒ.ബി.സി., പി.എച്ച്. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കും ആണ് യോഗ്യത. അര്‍ഹമായ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സംവരണം ഉണ്ടായിരിക്കും. ജനറല്‍ വിഭാഗത്തിന് 35 വയസും സംവരണ വിഭാഗക്കാര്‍ക്ക് 40 വയസുമാണ് പ്രായപരിധി. ആദ്യവര്‍ഷം 32000 രൂപയും രണ്ടാം വര്‍ഷം 35000 രൂപയുമാണ് ഫെലോഷിപ്പ്. കൂടാതെ പ്രതിവര്‍ഷം 25000 രൂപ വീതം കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും. ദി. ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിരുദപ്രവേശനം – ഒഴിവുള്ള സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അതാത് കോളേജുകളിലെ ഒഴിവുകള്‍ പരിശോധിച്ച് 20-നകം കോളേജുമായി ബന്ധപ്പെടേണ്ടതും അവര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് 29-നകം പ്രവേശനം നേടേണ്ടതുമാണ്.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ പൊതുവിഭാഗത്തില്‍ 4 സീറ്റുകളും സംവരണ വിഭാഗത്തില്‍ (ഒ.ഇ.സി., എസ്.ഇ.ബി.സി., എല്‍.സി., ഒ.ബി.എച്ച്., മുസ്ലീം, ഇ.ടി.ബി. എന്ന ക്രമത്തില്‍) 2 സീറ്റുകളും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 18-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പുതിയതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 18-ന് ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 7907495814.

എം.എ. ഫിലോസഫി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. ഫിലോസഫി കോഴ്‌സിന് എസ്.സി. (3), എസ്.ടി. (1), ജനറല്‍ (2) വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍  ഹാജരാകണം. ഇവരുടെ അഭാവത്തില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയും പരിഗണിക്കും. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ എസ്.ഇ.ബി.സി. മാനദണ്ഡപ്രകാരം മറ്റുള്ളവരെയും പരിഗണിക്കും.

എം.എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ എം.എ. സംസ്‌കൃതം കോഴ്‌സിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.എച്ച്., ഓള്‍ ഇന്ത്യ ക്വാട്ട, പി.ഡബ്ല്യു.ഡി., എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 18-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top