HIGHLIGHTS : Calicut University News; PM Usha Scheme Special Syndicate Meeting to be held in Calicut
കാലിക്കറ്റില്‍ പി.എം. ഉഷ പദ്ധതി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും
കേന്ദ്രസര്‍ക്കാറിന്റെ പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ ( പി.എം. ഉഷ ) പ്രകാരം കാലിക്കറ്റ് സര്‍വകലാശാലക്ക് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേകം സിന്‍ഡിക്കേറ്റ് യോഗം ചേരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സിന്‍ഡിക്കേറ്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തി തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുമായി നൂറ് കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. 2026 മാര്‍ച്ച് 31-നകം ഇവ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഉന്നതാധികാര സമിതിയെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ശുപാര്‍ശ ചെയ്യാനും യോഗം തീരമാനിച്ചു. വിശദമായ പദ്ധതിരേഖയും തയ്യാറാക്കും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, എ.കെ. അനുരാജ്, ടി.ജെ. മാര്‍ട്ടിന്‍, ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റിലെ കെമിസ്ട്രി പഠനവകുപ്പിന് രണ്ടര കോടി രൂപയുടെ കേന്ദ്ര സഹായം
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠന വകുപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ രണ്ടര കോടി രൂപ ധനസഹായം. ശാസ്ത്ര സാങ്കേതിക മേഖലയിലെ അടിസ്ഥാന സൗകാര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള എഫ്.ഐ.എസ്.ടി. പദ്ധതി പ്രകാരമാണ് തുക ലഭിക്കുക. ഇത് പ്രകാരം ഗ്യാസ് ക്രോമാറ്റോഗ്രാഫ് വിത് എം.എസ്. അറ്റാച്ച്മെന്റ് – 80 ലക്ഷം രൂപ, യൂണിവേഴ്സൽ ടെസ്റ്റിംഗ് മെഷീൻ – 45 ലക്ഷം രൂപ, ഇലക്ട്രോ കെമിക്കൽ വർക്ക് സ്റ്റേഷൻ വിത് യു.വി. സ്പെക്ട്രോമീറ്റർ – 45 ലക്ഷം രൂപ, ഫ്ലൂറസെൻസ് സ്പെക്ട്രോഫോട്ടോമീറ്റർ – 80 ലക്ഷം രൂപ എന്നിവ സജ്ജമാക്കുന്നതിന് ഉൾപ്പെടെയാണ് തുക. ആധുനിക സാങ്കേതിക ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും സർവകലാശാലയിലെ ഗവേഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയേറെ ഉപകാരപ്പെടുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പറഞ്ഞു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി എട്ട് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് നവംബർ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു