HIGHLIGHTS : Fish Vending Cum Food Truck: Applications will be accepted until December 31
കോഴിക്കോട്:ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ‘ഫിഷ് വെന്‍ഡിംഗ് കം ഫുഡ് ട്രക്ക്’ വിതരണം ചെയ്യുന്ന പദ്ധതിക്കായി ചാലിയം മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായ 5 മുതല്‍ 10 വരെ അംഗങ്ങളടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയംസഹായ/സാഫ് ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് വാഹനം ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും.
അപേക്ഷ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍, സാഫ് ഓഫീസ്, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിലോ 0495-2383780 എന്ന നമ്പറിലോ ബന്ധപ്പെടണം.