HIGHLIGHTS : Calicut University News; PhD Entrance Interview in the Department of Statistics

സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ 2024-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർ മെയ് 27-ന് രാവിലെ 9.30 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.
ഫിലോസഫി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പ്രവേശനം പി.എച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഫിലോസഫി പഠനവകുപ്പിൽ നേരിട്ടോ ഇ – മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. – ജെ.ആർ.എഫ്., യു.ജി.സി. – നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം മെയ് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.
മലയാളം പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പ്രവേശനം മലയാളം പി.എച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും മലയാള – കേരള പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 27-ന് നടക്കും. വിദ്യാർഥികൾ എല്ലാ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പഠനവകുപ്പിൽ രാവിലെ 10.30-ന് ഹാജരാകണം.
സംസ്‌കൃതം പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പ്രവേശനം പി.എച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സംസ്‌കൃത പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർക്കുള്ള അഭിമുഖം മെയ് 28-ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ നടക്കും.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ എം.എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി കോഴ്‌സിലേക്കായി – ഫുഡ് എഞ്ചിനീയറിങ് (രണ്ടൊഴിവ്), ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി (രണ്ടൊഴിവ്), സ്റ്റാറ്റിസ്റ്റിക്സ് (ഒരൊഴിവ്) വിഷയങ്ങളിൽ 2025 – 2026 അക്കാദമിക വർഷത്തേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55% മാർക്കോടെ എം.ടെക്. / ബി.ടെക്. ഇൻ ഫുഡ് എഞ്ചിനീയറിംഗ് , എം.എസ് സി. ഇൻ ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി, എം.എസ് സി. ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്സ് + നെറ്റ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എം.എസ് സിക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 28-ന് രാവിലെ 9.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സർവകലാശാലാ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകണം. ഫോൺ : 0494 2407345, 9400926770.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 26 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – 2020 പ്രവേശനം) എം.ടി.എച്ച്.എം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് – ഒൻപതാം സെമസ്റ്റർ ( 2020 പ്രവേശനം ), അഞ്ചാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-നും ഏഴാം സെമസ്റ്റർ ( 2020, 2021 പ്രവേശനം ), മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം ) ഒക്ടോബർ 2023 സപ്ലിമെന്ററി പരീക്ഷയും ജൂൺ 18-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റാർ (CCSS – 2022, 2023 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു