തേങ്ങയുടെ വില ഓരോ ദിവസം കഴിയും തോറും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ തെങ്ങുകളെ നല്ല രീതിയില്‍ സംരക്ഷിച്ചാല്‍ അത് നല്ലൊരു വരുമാന മാര്‍ഗം എന്ന കാര്യത്തില്‍ സംശയമില്ല. താഴെ പറയുന്ന രീതിയില്‍ നിങ്ങളുടെ തെങ്ങിനെ പരിപാലിച്ചാല്‍ നല്ല റിസള്‍ട്ട് ഉറപ്പാണ്.
തെങ്ങിന്റെ വളപ്രയോഗം:
വലിയ, കായ ഉള്ള ഒരു തെങ്ങിന്റെ വളപ്രയോഗം ആണ് പറയാന്‍ പോകുന്നത്
തെങ്ങിന്റെ വളപ്രയോഗം, ഒന്നാം ഘട്ടം.. ചെയ്യെണ്ട മാസം മെയ് അവസാനത്തോടെ
തെങ്ങിന്റെ തടം തുറന്ന് 2കി. കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് തെങ്ങിന്റെ തടത്തില്‍ വിതറി ഇടുക.(ചെറിയ തെങ്ങുകള്‍ക്കു ഇതിന്റെ നാലില്‍ ഒന്ന് മതി )ശേഷം തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകള്‍ എന്നിവ തെങ്ങിന്റെ തടത്തില്‍ ഇട്ടു കൊടുക്കാം.
15 , 20 ദിവസം കഴിഞ്ഞു ബാക്കി വളങ്ങള്‍ ചേര്‍ത്ത് കൊടുക്കാം
താഴെ പറയുന്നതാണ് അപ്പോള്‍ കൊടുക്കേണ്ട വളങ്ങള്‍…
1) വേപ്പിന്‍ പിണ്ണാക്ക് – 1 kg
2) എല്ലുപൊടി – 2kg
3) ചാണകപ്പൊടി – 5 -10kg
ഒരു വര്‍ഷം പ്രായമായ തെങ്ങിന്‍ തൈകള്‍ക്ക് മേല്‍പ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേര്‍ത്തു കൊടുക്കുക. 2 വര്‍ഷം പ്രായമായതിന് മുന്നില്‍ 2ഭാഗം. മൂന്നാം വര്‍ഷം മുതല്‍ ഫുള്‍ഡോസ് കൊടുക്കാം.
ഇതൊക്കെ കൊടുത്ത ശേഷം തെങ്ങിന്റെ തടം മൂടരുത്
പച്ചില കിട്ടുന്നതൊക്കെ ഈ തടത്തില്‍ ഇട്ടു കൊടുക്കുന്നത് നല്ലതാണ് (മഴ ഉള്ളപ്പോള്‍ തന്നെ )
മഴ കുറയുമ്പോള്‍ (ഏകദേശം സെപ്റ്റംബര്‍ മാസത്തോടെ) ഒരു കെജി പൊട്ടാഷ് (ജൈവ വളം വേണ്ടവര്‍ക്ക് ജൈവ പൊട്ടാഷ് യൂസ് ചെയാം )കൊടുക്കുക , ശേഷം ഒരു മാസം (20 ദിവസം കഴിഞ്ഞാലും മതി )കഴിഞ്ഞു ബോറാക്‌സ് (ബോറോണ്‍ കിട്ടാന്‍ )50 gm കൊടുകാം … ഡിസംബറില്‍ 1.5 കെജി കല്ലുപ്പ് കൂടി ഇട്ടു തടം പൂര്‍ണമായി കൊത്തി മൂടുക ….ജനുവരി മുതല്‍ തെങ്ങുകള്‍ക് ജലസേചനം നിര്ബന്ധമാണ്..
മഴ ഉള്ള സമയത്ത് ഇടയ്ക്കു ഒരു കിലോ രാസവളം (18:9:18) കൂടി കൊടുക്കുന്നത് നല്ലതാണ് (വലിയ തെങ്ങുകള്‍ക്കു ഈ അളവ്)
ഇങ്ങനെയൊക്കെ ചെയ്താല്‍ നല്ലപോലെ തേങ്ങാ കിട്ടും,ചെയ്ത വര്‍ഷം തന്നെ റിസള്‍ട്ട് കിട്ടില്ല അടുത്ത വര്‍ഷം അല്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ആയിരിക്കും റിസള്‍ട്ട് ലഭിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



