പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പൊതുപ്രവേശന പരീക്ഷ
അപേക്ഷ 27 വരെ
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ, പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് കോഴ്‌സുകളുടെ പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ സ്വീകരിക്കുന്നത് 27-ന് അവസാനിക്കും. പ്രവേശന പരീക്ഷ മെയ് 18, 19 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407016, 2407017.
എല്‍.എല്‍.എം. വൈവ
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 പരീക്ഷയുടെ വൈവ മെയ് 2, 4 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
ഒന്നാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ അപേക്ഷിക്കാം.




