കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; പി.ജി. ക്യാപ് 2025 പ്രവേശനം സെപ്റ്റംബർ 12 വരെ നീട്ടി

പി.ജി. ക്യാപ് 2025 പ്രവേശനം സെപ്റ്റംബർ 12 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പി.ജി. ക്യാപ് 2025) പ്രവേശന നടപടികൾ സെപ്റ്റംബർ 12-ന് ഉച്ചക്ക് രണ്ട് മണി വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ കോളേജ് അടിസ്ഥാനത്തിലുള്ള സീറ്റൊഴിവ് വിവരങ്ങൾ പരിശോധിച്ച് അതത് കോളേജുകളിൽ പ്രവേശനത്തിനായി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

ഡോ. ജോൺ മത്തായി സെന്ററിൽ എം.ബി.എ. പ്രവേശനം

തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ കാലിക്കറ്റ് സർവകലാ ശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. (ഡ്യുവൽ സ്പെഷ്യലൈസേഷൻ), ഇന്റർനാഷണൽ ഫിനാൻസ് ആന്റ് ഹെൽത് കെയർ മാനേജ്മെന്റ് പ്രോഗ്രാമുകളിൽ സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം സെപ്റ്റംബർ 13-ന് നടത്തും. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ പരിവർത്തനം ചെയ്യും. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും ബിരുദമാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം ( https://admission.uoc.ac.in/ ). പാർട്ട് ടൈം എം.ബി.എ. (ഡ്യുവൽ സ്പെഷ്യ ലൈസേഷൻ), ഇന്റർനാഷണൽ ഫിനാൻസ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട് ( ഉദ്യോഗമുള്ളവർക്ക് മുൻഗണന ലഭിക്കും ). താത്പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 0487 2386439, 9447795387.

കുറ്റിപ്പുറം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ്

കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ രജിസ്‌ട്രേഷൻ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 10-ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ : 0494 2607224, 9562065960.

അസിസ്റ്റന്റ് എഞ്ചിനീയർ സിവിൽ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ( സിവിൽ ) നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ സെപ്റ്റംബർ 19-ന് നടക്കും. യോഗ്യത : സിവിൽ എഞ്ചിനീയറിങ് ബിരുദം / തത്തുല്യം. പ്രായ പരിധി : 21 – 40 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ രാവിലെ ഒൻപത് മണിക്ക് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

കുറ്റിപ്പുറം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഗസ്റ്റ് അധ്യാപക നിയമനം

കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ അധ്യാപക ഒഴിവുകളിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 10-ന് നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് കുറ്റിപ്പുറം എസ്.എം.എസ്സിൽ ഹാജരാകണം. ഫോൺ : 0494 2607224, 9562065960.

സൗജന്യ തൊഴിൽ പരിശീലനം 

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പ് ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിൽ 10 ദിവസത്തെ സൗജന്യ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15 മുതൽ 25 വരെ വകുപ്പ് സെമിനാർ ഹാളിലാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.   പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : ഡയറക്ടർ, ലൈഫ് ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673635, ഫോൺ : 9349735902.

പരീക്ഷാഅപേക്ഷ

ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2021 പ്രവേശനം മുതൽ) ഡിസംബർ 2025, (2020 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

സർവകലാശാലാ നിയമ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെ യും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി നാഷണൽ സ്ട്രീം ഡിസംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ ഒൻപത് മുതൽ ലഭ്യമാകും.

പരീക്ഷ

നാലാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എം.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 10-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (PG – CBCSS – 2021 പ്രവേശനം മുതൽ) വിവിധ പി.ജി. ഏപ്രിൽ 2025, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top