വെറൈറ്റി ബീറ്റ്‌റൂട്ട് രസം തയ്യാറാക്കിയാലോ

പലതരത്തിലുള്ള രസവും നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്ന ബീറ്റ്‌റൂട്ട് രസം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? എന്നാല്‍ വേഗം ഉണ്ടാക്കിക്കോളു. ചോറിന് മറ്റൊരു കറിവേണ്ട

ആവശ്യമുള്ള സാധനങ്ങള്‍

ബീറ്റ്‌റൂട്ട് – 1 വലുത്

തക്കാളി – 1 ചെറുത്

പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – 3-4 കപ്പ്

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

രസപ്പൊടിക്ക്:

കുരുമുളക് – 1 ടീസ്പൂണ്‍

ജീരകം – 1 ടീസ്പൂണ്‍

മല്ലിയില-കുറച്ചി
മല്ലി-1 ടീസ്പൂണ്‍
പച്ചമുളക്-ഒന്ന്

വെളുത്തുള്ളി – 4-5 അല്ലി

ചുവന്നുള്ളി – 2-3 എണ്ണം

താളിക്കാന്‍:

വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

ഉണക്കമുളക് – 2 എണ്ണം

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം:

ഒരു പ്രഷര്‍ കുക്കറില്‍ തൊലി കളഞ്ഞ ബീറ്റ്‌റൂട്ടും തക്കാളിയും ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് 4 വീസില്‍ വരുത്തുക. ശേഷം ബീറ്റ് റൂട്ട് അരിഞ്ഞതും തക്കാളിലും മിക്‌സില്‍ ഇട്ട് നന്നായി പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചട്ടി അടുപ്പില്‍ വെച്ച് ഇതിലേക്ക് പുളിവെള്ളം മഞ്ഞള്‍പ്പൊടി, ഉപ്പ്, ഒരു മിക്‌സി ജാറില്‍ രസപ്പൊടിക്കുള്ള ചേരുവകള്‍ (കുരുമുളക്, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, മല്ലി) നന്നായിചതച്ചെടുത്തതും .ബീറ്റ്‌റൂട്ടും തക്കാളിയും അടിച്ചുവെച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

ഇറക്കിവെച്ച ശേഷം ഒരു ചെറിയ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിച്ച ശേഷം ഉണക്കമുളകും കറിവേപ്പിലയും ഇട്ട് താളിച്ച് രസത്തിലേക്ക് ഒഴിക്കുക. അവസാനം കുറച്ച് മല്ലിയില കൂടി വിതറിയാല്‍ സൂപ്പര്‍ ബീറ്റ് റൂട്ട് രസം റെഡി

ഇത് ചോറിനൊപ്പം കഴിക്കാന്‍ വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top