Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പി.ജി. പ്രവേശന പരീക്ഷ

HIGHLIGHTS : പി.ജി. പ്രവേശന പരീക്ഷ 2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം....

പി.ജി. പ്രവേശന പരീക്ഷ

2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.

sameeksha-malabarinews

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ 27-ന് മുമ്പായി culaw@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപനത്തില്‍ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിന്റെ തീയതി ഇ-മെയിലില്‍ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍/മള്‍ട്ടിമീഡിയ നവംബര്‍ 2021 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 26-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെയും ഏപ്രില്‍ 2019 അഡീഷണല്‍ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെയും പ്രാക്ടിക്കല്‍ ജൂണ്‍ 1-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍. പി.ആര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!