Home » News » നായയുടെ കടിയേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
നായയുടെ കടിയേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
HIGHLIGHTS : A student who was being treated for a dog bite has died
തേഞ്ഞിപ്പലം: പിതാവിനൊപ്പം നടന്നു പോവുന്നതിനിടെ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലേമ്പ്ര കോണത്തും പുറായി താമസിക്കുന്ന കൊടമ്പാടൻ റിയാസിന്റെ മകൻ മുഹമ്മദ് റസാൻ (12 )ആണ് മരിച്ചത്. ചേലുപാടംഎ.എം.എ. എം.യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി യായിരുന്നു. കടിയേറ്റ് കുറച്ച് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.