കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലയില്‍ എന്‍.എസ്.എസ്. സഹവാസ ക്യാമ്പ്

സര്‍വകലാശാലയില്‍ എന്‍.എസ്.എസ്. സഹവാസ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റും സംസ്ഥാന യുവജന കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനമാണ് വിഷയം.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ വിഷയം അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, പഠനവകുപ്പ് യൂണിയന്‍ സെക്രട്ടറി മുഹമ്മദ് നിയാസ്, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ സി. പ്രമോദ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ജോസ് ടി. പുത്തൂര്‍, എന്‍.എസ്.എസ്. കോ- ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, പ്രോഗ്രാം ഓഫീസര്‍ ഡോ. റീഷ കാരള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റും സംസ്ഥാന യുവജന കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു


മാധ്യമ സാക്ഷരതാ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പിന് കീഴിലെ മാധ്യമസാക്ഷരതാ സംരംഭമായ ഫാക്ട്‌ലാബിന്റെ നേതൃത്വത്തില്‍ ദ്വിദിന മാധ്യമസാക്ഷരത സഹവാസ ശില്പശാല സംഘടിപ്പിച്ചു.
വകുപ്പ് മേധാവി ഡോ. ലക്ഷ്മി പ്രദീപ് ഉദ്ഘാടനം ചെയ്തു. മാധ്യമസാക്ഷരത പരിശീലകനും ഗവേഷകനുമായ വൈ.പി. ഹബീബ് റഹ്‌മാന്‍ നേതൃത്വം നല്‍കി. മാധ്യമസാക്ഷരതയുമായി ബന്ധപ്പെട്ട യുവതലമുറയുടെ ധാരണകള്‍, വസ്തുത പരിശോധനയിലെ നൈപുണ്യം, ഡിജിറ്റല്‍ സാക്ഷരത, വ്യാജപ്രചാരണങ്ങളിലെ സാമൂഹ്യ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള അവബോധം തുടങ്ങിയവ പഠനവിധേയമാക്കി. ഫാക്ട്‌ചെക്കിങ് ഉള്‍പ്പെടെ നൂതനമേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.

സര്‍വകലാശാല പനവകുപ്പിലുള്ളവര്‍ക്ക് പുറമെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, ഗുരുവായൂരപ്പന്‍ കോളജ് കോഴിക്കോട്, ഫാറൂഖ് കോളജ്, പഴശ്ശിരാജ കോളജ് പുല്‍പ്പള്ളി, എന്‍.എം.എസ്.എം. ഗവ. കോളജ് കല്പറ്റ എന്നിവിടങ്ങളില്‍നിന്നായി 24 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കിറ്റ് മത്സരത്തില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളജും ക്വിസ് മത്സരത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജും വിജയികളായി.

പരീക്ഷ    

അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂരവിദ്യാഭ്യാസവിഭാഗത്തിലെയും   മൂന്നാം സെമസ്റ്റര്‍ പി.ജി. (2019 പ്രവേശനം മുതല്‍) നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 25-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടുവര്‍ഷം) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷ ഒക്ടോബര്‍ 16-ന് തുടങ്ങും.

പൊസിഷന്‍ ലിസ്റ്റ്

ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. (സി.ബി.സി.എസ്.എസ്.), ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ 2021 പ്രവേശനം എ.വി. സീരീസ് പ്രോഗ്രാമുകളുടെ പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍. അര്‍ഹരായവര്‍ക്ക് ഫീസടച്ച് ബി.കോം. വിഭാഗത്തില്‍ അപേക്ഷിക്കാം.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. ഗ്രേഡ് കാര്‍ഡ് 
ജൂലൈ 25-ന് ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ ഏപ്രില്‍ 2024 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top