അര്‍ജുന്‍ അശോകന്റെയും, ബാലു വര്‍ഗീസിന്റെയും നായികയായി അനശ്വര രാജന്‍

HIGHLIGHTS : Anaswara Rajan as the heroine of Arjun Ashok and Balu Varghese

മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ പ്രേക്ഷകരില്‍ ഉദ്വേഗവും ആകാംഷയും ഉണര്‍ത്തുന്നുണ്ട്. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍.ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവര്‍ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്ന് സ്വന്തം പുണ്യാളന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : ജോഷി തോമസ് പള്ളിക്കല്‍, ഡി ഓ പി : റെണദീവ്, എഡിറ്റര്‍ : സോബിന്‍ സോമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുരേഷ് മിത്രാകരി, പ്രൊഡക്ഷന്‍ അസ്സോസിയേറ്റ് : ജുബിന്‍ അലക്സാണ്ടര്‍, സെബിന്‍ ജരകാടന്‍, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ : അപ്പു മാരായി, സൗണ്ട് ഡിസൈന്‍ : അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിങ് : കണ്ണന്‍ ഗണപത്, കാസ്റ്റിങ് ഡയറക്റ്റര്‍ : വിമല്‍ രാജ് എസ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ലിറിക്സ് : വിനായക് ശശി കുമാര്‍, കളറിസ്റ്റ്, രഘുരാമന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, മേക്കപ്പ് : ജയന്‍ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടര്‍ : സാന്‍വിന്‍ സന്തോഷ്, ഫിനാന്‍സ് കണ്‍ട്രോളര്‍ : ആശിഷ് കെ എസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : അനന്തകൃഷ്ണന്‍.പി.ആര്‍, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്,ഡിസൈന്‍ : സീറോഉണ്ണി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!