കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സി.എച്ച്.മുഹമ്മദ്കോയ ചെയറില്‍ ദേശീയ സെമിനാര്‍

സി.എച്ച്.മുഹമ്മദ്കോയ ചെയറില്‍ ദേശീയ സെമിനാര്‍

മുന്‍ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ്കോയയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി. എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ ഡെവലപ്പിങ്  സൊസൈറ്റീസ് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 26, 27 തീയതികളില്‍ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടികളില്‍ വിവിധ സെഷനുകളിലായി ഇന്ത്യയിലെ പ്രഗത്ഭ ചിന്തകരും എഴുത്തുകാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കും. സച്ചാറിന് ശേഷമുള്ള ന്യൂനപക്ഷ പ്രാതിനിധ്യം, വഖഫ് ബില്ല് ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഫെഡറലിസത്തിന്റെ പ്രതിസന്ധികള്‍, ആള്‍ക്കൂട്ട കൊലപാതകവും ഹിംസാ രാഷ്ട്രീയവും, ജനാധിപത്യ സംരക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങളും, പട്ടിക വിഭാഗ സംവരണത്തിലെ ക്രീമീലയര്‍, പ്രാതിനിധ്യ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

ഡോ. ജോണ്‍ മത്തായി സെന്ററില്‍ ഹൗസ്‌കീപ്പര്‍ നിയമനം

(തൃശ്ശൂര്‍ എഡീഷനുകളില്‍ പ്രസിദ്ധീകരിക്കാന്‍ താത്പര്യം)

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂരുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ (ജെ.എം.സി.) മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹൗസ്‌കീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നതിനുള്ള വാക് – ഇന്‍ – ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 11-ന് നടക്കും. യോഗ്യത : അംഗീകൃത ബിരുദം, വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ / സമാന സ്ഥാപനങ്ങള്‍ എന്നിവയിലെ നടത്തിപ്പ് പരിചയം. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യരായവര്‍ ബന്ധപ്പെട്ട രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 11 മണിക്ക് ക്യാമ്പസ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. വിശദ വിജ്ഞാപനം ജെ.എം.സി., തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് നോട്ടീസ് ബോര്‍ഡുകളില്‍.

ലൈബ്രറി പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നതിനുള്ള വാക് – ഇന്‍ – ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24-ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ : 9497407071.

എം.ബി.എ. പ്രവേശനം

2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷക്കുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലേറ്റ് ഫീസോടുകൂടി സെപ്റ്റംബര്‍ 12-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കോളേജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍: പരീക്ഷാ  അപേക്ഷ 12 മുതല്‍

പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖാന്തരമുള്ള ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ – 2024 ( CBCSS – UG ) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2024 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 23 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതല്‍ ലഭ്യമാകും. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ( 2019 പ്രവേശനം മുതല്‍ ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.എ. മള്‍ട്ടി മീഡിയ, ബി.സി.എ., ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യൂ., ബി.എ. ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍, ബി.ബി.എ., സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ ബി.ടി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് 190/- രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 12 വരെ നീട്ടി.

സര്‍വകലാശാലാ ടീച്ചര്‍ എജ്യുക്കേഷന്‍ കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് ട്രെയിനിങ്  കോളേജുകളിലെയും ( 2023 പ്രവേശനം ) മൂന്നാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. നവംബര്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ മൂന്ന് വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതല്‍ ലഭ്യമാകും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ പുതുക്കിയ സമയക്രമ പ്രകാരം സെപ്റ്റംബര്‍ 23-ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍ സര്‍വകലാശാലാ ക്യാമ്പസ്. എല്ലാ അവസരങ്ങളും നഷ്ടമായ വിദൂര വിഭാഗം (CCSS-UG 2011, 2012, 2013 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ എട്ടിന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍ സര്‍വകലാശാലാ ക്യാമ്പസ്, സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് ( സി.യു. – ഐ.ഇ.ടി. ). വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

സുല്‍ത്താന്‍ ബത്തേരി മുഖ്യ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ( CBCSS – CDOE ) വിദ്യാര്‍ഥികളുടെ ഏപ്രില്‍ 2024 – Computer Application with Arabic Software & Arabic Enabled ICT in Academic Writing പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 10-ന് ഉച്ചക്ക് 1.30 മണിക്ക് മുട്ടില്‍ ഡബ്ല്യൂ.എം.ഒ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ( CBCSS – UG – 2019 പ്രവേശനം മുതല്‍ & CUCBCSS – UG – 2018 പ്രവേശനം ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ( CBCSS – UG – 2019 പ്രവേശനം മുതല്‍ & CUCBCSS – UG – 2018 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ( CUCBCSS – UG – 2018 പ്രവേശനം മുതല്‍ ) ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഹോണേഴ്സ് ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ ( CBCSS & CUCBCSS ) ബി.എ., ബി.എ. അഫ്‌സല്‍ – ഉല്‍ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം. ലിങ്ക് ഒന്‍പത് മുതല്‍ ലഭ്യമാകും.

രണ്ടാം സെമസ്റ്റര്‍ ( CUCSS ) എം.സി.എ. ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സലേഷന്‍ (സി.സി.എസ്.എസ്.) ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ( 2014 സ്‌കീം ) ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ ബി.ടെക്. ( 2019 സ്‌കീം ) നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top