Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മീറ്റ് ദി ഓഥര്‍

HIGHLIGHTS : Calicut University News; Meet the Author

മീറ്റ് ദി ഓഥര്‍

വയനാട്ടിലെ കര്‍ഷകരും ആദിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിന് അക്കാദമിക ചര്‍ച്ചകള്‍ വഴിതുറക്കുമെന്ന് പ്രത്യാശിക്കുന്നതായി പ്രശസ്ത എഴുത്തുകാരി ഷീലാ ടോമി പറഞ്ഞു.  കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച ‘മീറ്റ് ദി ഓഥര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഷീലാ ടോമിയുടെ ചെറുകാട് അവാര്‍ഡിന് അര്‍ഹമായ ‘വല്ലി’ നോവലിനെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ച പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ് വിന്‍ സാംരാജ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് പഠനവിഭാഗം അദ്ധ്യാപകന്‍ ഡോ. കെ.എം. ഷരീഫ് നോവലിനെക്കുറിച്ച് സംസാരിച്ചു.

sameeksha-malabarinews

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 20-ന് തുടങ്ങും. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 27-ന് തുടങ്ങും.

ബി.എഡ്., എം.എഡ്. പരീക്ഷകള്‍ മാറ്റി

27-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 28-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!